
മാന്നാർ ∙ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച മാന്നാറിലെ റിങ് റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കുന്നത്തൂർ സഹകരണ ബാങ്ക് ജംക്ഷനിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ്.
എംപി അധ്യക്ഷത വഹിക്കും.
മാന്നാർ പുത്തൻകുളങ്ങര വായനശാല ജംക്ഷനിൽ നിന്നു കിഴക്കോട്ട് വലിയകുളങ്ങര വഴി എണ്ണയ്ക്കാട് കുട്ടപേരൂർ റോഡിൽ ഗുരുതിയിൽ മുക്കു വരെയുള്ള 1– ാം ഭാഗവും ചേപ്പഴത്തിൽ ക്ഷേത്ര ജംക്ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെയുള്ള 2–ാം ഭാഗവും പീടികമുക്ക് മുതൽ വടക്കോട്ട് മണലിക്കുളങ്ങര വരെ 3–ാം ഭാഗവും ചാങ്ങയിൽ മുക്ക് നാലെകാട്ടിൽ മുളവന ജംക്ഷൻ വരെയുള്ള 4 ാം ഭാഗവും കോയിക്കമുക്ക് എണ്ണക്കാട്ട് റോഡിൽ തെക്കോട്ട് പാലുവിള – അടുക്കള മുക്ക് വരെയുള്ള 5 ാം ഭാഗവും ചേർന്ന് 3 കോടി രൂപ ചെലവഴിച്ച് 5.21 കിലോമീറ്റർ ദൈർഘ്യമുള്ള 5 ഗ്രാമീണ റോഡുകളുടെ നിർമാണമാണ് പൂർത്തിയായത്.
ഇതിനോട് അനുബന്ധിച്ചു 3 കലുങ്കുകളുടെ നിർമാണവും നടന്നു. കേന്ദ്ര സർക്കാർ വിഹിതമായ 60%, സംസ്ഥാന സർക്കാരിന്റെ 40% തുക ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]