
മങ്കൊമ്പ് ∙ വൈകുന്നേരത്തെ വേലിയേറ്റം ശക്തം. കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.
2 ദിവസത്തിനിടെ ഒരടിയിലേറെ ജലനിരപ്പാണ് ഉയർന്നത്. വേലിയേറ്റത്തിനൊപ്പം മഴയും കിഴക്കൻ വെള്ളത്തിന്റെ വരവു തുടങ്ങിയതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്.
നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി.
ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. വഴികളിലടക്കം വെള്ളം കയറിയതു ജനങ്ങളെ ദുരിതത്തിലാക്കി.മേയ് അവസാന ആഴ്ചയിലാണു വെള്ളപ്പൊക്കത്തിനു തുടക്കമായത്.
തുടർന്നു 2 പ്രാവശ്യം കൂടി വെള്ളപ്പൊക്കമുണ്ടായി. നാലാമതൊരു വെള്ളപ്പൊക്കത്തെ കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണു കുട്ടനാട്ടുകാർ.
പുഞ്ചക്കൃഷിക്കായി പാടശേഖരങ്ങളിൽ പമ്പിങ് ആരംഭിക്കാത്തു പാടശേഖരങ്ങൾക്ക് ഉള്ളിൽ താമസിക്കുന്നവരെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്.
വേലിയേറ്റത്തിൽ പുറം തൂമ്പുകളിലൂടെയും മറ്റും പാടശേഖരത്തിൽ കയറുന്ന വെള്ളം വേലിയിറക്ക സമയത്തു അതേ നിലയിൽ ഒഴുകി മാറാത്തതും മഴവെള്ളം പെയ്തിറങ്ങുന്നതും പാടശേഖരങ്ങൾക്ക് ഉള്ളിൽ ജലനിരപ്പ് ഉയർത്തുന്നുണ്ട്.രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ പുറംബണ്ട് കവിഞ്ഞും ഉറവയായും വെള്ളം കയറുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ വിത ഇറക്കിയ പാടശേഖരങ്ങളിൽ സുഗമമായി വെള്ളം വറ്റിക്കാൻ സാധിക്കാനാവാത്തതു വിത്ത് നശിക്കാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കം മൂലം രണ്ടാംക്കൃഷി ഇറക്കാൻ താമസിച്ച പാടശേഖരങ്ങളിലാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധിയിലായത്.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ തെക്കേ മണപ്പള്ളി അടക്കമുള്ള പാടശേഖരങ്ങളിൽ കുറച്ചു ഭാഗത്തു വിതച്ചെങ്കിലും വെള്ളം സുഗമമായി വറ്റിക്കാൻ സാധിച്ചിട്ടില്ല. ചിലർ കിളിർപ്പിച്ച വിത്ത് കൃഷിയിടത്തിൽ വിതയ്ക്കാതെ വീണ്ടും ഉണങ്ങി സൂക്ഷിച്ചിരിക്കുകയാണ്.
മഴയ്ക്കു ശമനമുണ്ടായി വെള്ളം ഒരുവിധം വറ്റിച്ചാൽ വിതയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണു കർഷകർക്കുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]