മണ്ണെണ്ണ ക്ഷാമം: തീരം വിടാതെ ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുതുകുളം∙ മണ്ണെണ്ണ ക്ഷാമം മത്സ്യബന്ധന മേഖലയ്ക്കു തടസ്സമാകുന്നു. നാലുമാസം മുൻപ് കേന്ദ്രസർക്കാർ കേരളത്തിലെ മത്സ്യ മേഖലയ്ക്കായി 653 കിലോ ലീറ്റർ മണ്ണെണ്ണ അനുവദിച്ചെങ്കിലും 39 ലീറ്റർ മണ്ണെണ്ണയാണ് ഒരു മത്സ്യത്തൊഴിലാളിക്ക് ഇതുവരെ ലഭിച്ചത്. പ്രതിമാസം 129 ലീറ്റർ വീതം നാലു മാസ കാലയളവിൽ 516 ലീറ്റർ മണ്ണെണ്ണ ഓരോ മത്സ്യത്തൊഴിലാളിക്കും ലഭിക്കേണ്ടതായിരുന്നു. സിവിൽ സപ്ലൈസിന്റെ അംഗീകൃത ഏജൻസികൾ മുഖേനയാണ് മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്. ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കുന്നില്ല എന്നാണ് വിതരണക്കാർ പറയുന്നത്.
മത്സ്യഫെഡിന്റെ മണ്ണെണ്ണയ്ക്ക് ലീറ്ററിന് 106 രൂപയാണ് വില. ഈ തുക താങ്ങാൻ കഴിയുന്നതല്ല. അതിനാൽ സിവിൽ സപ്ലൈസ് വഴി അനുവദനീയമായ മണ്ണെണ്ണ എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. മണ്ണെണ്ണ ക്ഷാമം മൂലം ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങൾക്ക് കടലിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കടുത്ത ചൂടും മത്സ്യമേഖലയെ തളർത്തുന്നു. മാസങ്ങളായി മത്സ്യ സമ്പത്തിന്റെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇത് കാരണം ജീവിതവും ദുരിതത്തിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു