
ആലപ്പുഴ ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം തടസ്സപ്പെടും
മാവേലിക്കര ∙ ജല അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിലെ പ്രധാന പമ്പിങ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര നഗരസഭ അതിർത്തിയിൽ പൂർണമായും തെക്കേക്കര, തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ ഭാഗികമായും ഇന്നു മുതൽ 26 വരെ ജലവിതരണം തടസ്സപ്പെടും.
ഓൺലൈൻ തൊഴിൽമേള ഇന്നു മുതൽ
ആലപ്പുഴ∙ മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ നടത്തുന്ന ഓൺലൈൻ തൊഴിൽമേള ഇന്നു മുതൽ 29 വരെ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള, 18നും 40നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. സൗജന്യ റജിസ്ട്രേഷനും വിവരങ്ങൾക്കും https://forms.gle/zRGGim6XTHifJWan7. ഫോൺ: 0479-2344301, 9446765246(വാട്സാപ്).
തൊഴിൽമേള 26ന്
കലവൂർ ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചെറിയ കലവൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 26ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള തൊഴിൽമേള നടത്തും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ നൂറിലധികം തൊഴിൽ അവസരങ്ങളാണുള്ളത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി 9.30ന് എത്തണം. 6282095334.
കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ ക്യാംപ് 27ന്
ആലപ്പുഴ∙ ജില്ലാ ഭരണകൂടം, കനിവ്, ഗവ. മെഡിക്കൽ കോളജ് എന്നിവ കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്നു കുട്ടികൾക്കു സൗജന്യ ഹൃദ്രോഗ ക്യാംപ് സംഘടിപ്പിക്കും. 27ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഗവ. മെഡിക്കൽ കോളജിന് എതിർവശത്തു സ്ഥിതിചെയ്യുന്ന അൽ ഹുദാ ഇംഗ്ലിഷ് സ്കൂളിലാണു ക്യാംപ്. കലക്ടർ അലക്സ് വർഗീസ് ക്യാംപ് ഉദ്ഘാടനം ചെയ്യും. അർഹരായ കുട്ടികൾക്ക് ആസ്റ്റർ മെഡിസിറ്റിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്തു നൽകും. 85478 20183, 97448 21721.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ കേന്ദ്ര സർക്കാരിന്റെ സ്കിൽ അക്കാദമിയിൽ കംപ്യൂട്ടർ സോഫ്റ്റ്വെയർ നൈപുണ്യ കോഴ്സുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.nationalskillacademy.in ഫോൺ. 95058 00050.
ഗതാഗതം നിരോധിച്ചു
ഹരിപ്പാട് ∙ ഹരിപ്പാട് ടൗൺഹാൾ മണ്ണാറശാല റോഡിൽ ഓട നിർമാണം നടക്കുന്നതിനാൽ വാഹന ഗതാഗതം ഇന്നു മുതൽ പൂർണമായി നിരോധിച്ചു.
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ∙ ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഏനാകുളങ്ങര ഗേറ്റ് (ലവൽ ക്രോസ് നമ്പർ 142), ഇടശ്ശേരി ഗേറ്റ് (ലവൽ ക്രോസ് നമ്പർ 143) എന്നിവ 27നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ പത്തിയൂർ ഗേറ്റ് (ലവൽ ക്രോസ് നമ്പർ 145) വഴിയോ എരുവ ഗേറ്റ് (ലവൽ ക്രോസ് നമ്പർ 146) വഴിയോ പോകണം.
ചേർത്തല എൻഎസ്എസ് കോളജിൽ അധ്യാപകർ
േചർത്തല∙ എൻഎസ്എസ് കോളജിൽ 2025–26 അധ്യയന വർഷത്തിൽ ഇംഗ്ലിഷ്, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, ഫിസിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെന്റൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്, പിഎച്ച്ഡി എന്നിവയാണ് യോഗ്യത. മേയ് 6നു മുൻപ് അപേക്ഷിക്കണം. ഓഫിസിൽ നേരിട്ടോ, [email protected] അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0478–2813226.
ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം
ആലപ്പുഴ∙ സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ചേർത്തല ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷനിൽ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി–30. ഫോൺ: 9656720906.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ പാലച്ചിറ, പൊന്നു പിള്ള എന്നിവിടങ്ങളിൽ ഇന്നു പകൽ 9 മുതൽ വൈകിട്ട് 6 വരെ.
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ ബ്രന്റൻ, പാലാഴി, സെന്റ് ജോസഫ്സ്, പള്ളാത്തുരുത്തി, കന്നിട്ട ജെട്ടി എന്നിവിടങ്ങളിൽ ഇന്നു പകൽ 9 മുതൽ വൈകിട്ട് 5.30 വരെ.
അമ്പലപ്പുഴ ∙ മണ്ണുംപുറം, ബിഎസ്എൻഎൽ തോട്ടപ്പള്ളി, ഗുരുമന്ദിരം, തോട്ടപ്പള്ളി പമ്പ് ഹൗസ്, പൊന്നൂസ് ഐസ്, കെപിഎസ് ഐസ്, ഐഷ, മരിയ ഐസ്, ഹാർബർ, കരിമ്പുന്നശേരി, പ്രീമിയർ, മംഗ്ലാവിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെ.
പുന്നപ്ര ∙ വെമ്പാലമുക്ക് വടക്ക്, മുസ്ലിം സ്കൂൾ, കുറവൻതോട് കിഴക്ക്, എകെജി, പോപ്പുലർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 8.30 മുതൽ 5 വരെ.