ചെങ്ങന്നൂർ ∙ 10.092 ഗ്രാം എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. റാന്നി പാറക്കൽത്തുണ്ടിൽ നിതിൻ മോഹൻ ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 9.20ന് ചെങ്ങന്നൂർ പുത്തൻകാവ് എകെജി ജംക്ഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
ബെംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി ലഹരിമരുന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു പ്രതി. കേസിൽ ബെംഗളൂരു സ്വദേശികളായ പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നു.
എക്സൈസ് ഇൻസ്പെക്ടർ വി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫിസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി എന്നിവരാണ് ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

