ആലപ്പുഴ ∙ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളുമായി ബന്ധപ്പെട്ട് ഇരുമുന്നണികളിലും ചർച്ചകൾ സജീവമായി. 7 ബ്ലോക്കുകളിൽ എൽഡിഎഫിനും 4 ബ്ലോക്കുകളിൽ യുഡിഎഫിനുമാണു ഭൂരിപക്ഷം.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികളും തുല്യ സീറ്റുകളാണ്. 27നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾ ഇങ്ങനെ;
തൈക്കാട്ടുശ്ശേരി (എൽഡിഎഫ്)
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎമ്മും സിപിഐയും രണ്ടര വർഷം വീതം പങ്കിട്ടെടുക്കുന്നതാണു പതിവ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയശ്രീ ബിജു, അംബിക ശശിധരൻ എന്നീ പേരുകളാണു സിപിഎം പരിഗണിക്കുന്നത്. സിപിഐയിലെ ഉഷ മുകുന്ദൻ, വി.ആർ.
രജിത എന്നിവരിൽ ഒരാൾ വൈസ് പ്രസിഡന്റാകും. രണ്ടര വർഷത്തിനു ശേഷം സിപിഐയിലെ വി.ആർ.
രജിത പ്രസിഡന്റും സിപിഎമ്മിലെ പി.ഡി. സജീവ് വൈസ് പ്രസിഡന്റുമായേക്കും.
പട്ടണക്കാട് (യുഡിഎഫ്)
ഡിസിസി അംഗം സി.കെ.
രാജേന്ദ്രൻ പ്രസിഡന്റാകാനാണു സാധ്യത. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും യുഡിഎഫ് അരൂർ നിയോജകമണ്ഡലം കൺവീനറുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിന്ധു വാവക്കാടിനെയാണു പരിഗണിക്കുന്നത്.
കഞ്ഞിക്കുഴി (എൽഡിഎഫ്)
സിപിഎം ലോക്കൽ കമ്മിറ്റി അംഗം സുധർമിണി തമ്പാൻ, തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.ശശികല എന്നിവരെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
സുധർമിണിക്കാണു മുൻഗണന. ഉദേഷ് യു.കൈമൾ വൈസ് പ്രസിഡന്റായേക്കും.
ആര്യാട് (എൽഡിഎഫ്)
പ്രസിഡന്റ്്, വൈസ് പ്രസിഡന്റ് പദവികൾ സിപിഎമ്മിനു തന്നെയാണ്.
വളവനാട് ഡിവിഷനിൽ നിന്നു വിജയിച്ച പി.ഡി.ശ്രീദേവിയെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. സർവോദയപുരം ഡിവിഷനിൽ നിന്നു വിജയിച്ച എൻ.പി.സ്നേഹജൻ വൈസ് പ്രസിഡന്റായേക്കും.
അമ്പലപ്പുഴ (യുഡിഎഫ്)
പ്രസിഡന്റ് സ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷാ ബാബു, സീന എന്നിവരുടെ പേരുകളാണു പരിഗണനയിൽ.
ചമ്പക്കുളം (യുഡിഎഫ്)
ഡിസിസി വൈസ് പ്രസിഡന്റ് ടിജിൻ ജോസഫ്, ഡിസിസി നിർവാഹകസമിതി അംഗം വി.കെ.സേവ്യർ എന്നിവരെയാണു പ്രസിഡന്റ് പദവിയിലേക്കു പരിഗണിക്കുന്നത്. സംഘടനാതലത്തിലെ പദവിയനുസരിച്ച് ടിജിൻ ജോസഫിനാണ് മുൻതൂക്കം.
എൻഎസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചശേഷമാണു ടിജിൻ ഡിസിസി വൈസ് പ്രസിഡന്റായത്. വി.കെ.സേവ്യർ കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റായിരുന്നു.
പ്രായം മാനദണ്ഡമായാൽ മുതിർന്ന അംഗമായ സേവ്യറിനു നറുക്ക് വീഴും. സുഷമ സുധാകരൻ, മിനി ജയിംസ് എന്നിവരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ചെങ്ങന്നൂർ (എൽഡിഎഫ്)
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സുധാമണി (സിപിഎം) പ്രസിഡന്റാകാണു സാധ്യത.
വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കു നൽകുന്ന രീതി തുടർന്നാൽ മുൻ വൈസ് പ്രസിഡന്റ് സുജ രാജീവിനാണു മുൻതൂക്കം.
ഹരിപ്പാട് (യുഡിഎഫ്)
പ്രസിഡന്റ് സ്ഥാനത്തേക്ക് വി.കെ.നാഥൻ, മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ പാലക്കാടൻ, ആർ.ഗീത എന്നിവരുടെ പേരുകളാണു പരിഗണിക്കുന്നത്. ഇന്നു ചേരുന്ന കോൺഗ്രസ് നഗരസഭാ കക്ഷിയോഗം അന്തിമ തീരുമാനമെടുക്കും.
മാവേലിക്കര (എൽഡിഎഫ്
)
സിപിഎം മുൻ ഏരിയ സെക്രട്ടറിയായ കെ.മധുസൂദനൻ പ്രസിഡന്റാകും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സിന്ധു ദിവാകരനെയാണു പരിഗണിക്കുന്നത്.
ഭരണിക്കാവ് (എൽഡിഎഫ്)
പ്രസിഡന്റ് പദവി പട്ടികജാതി വനിതാസംവരണമാണ്. ചുനക്കര പഞ്ചായത്ത് മുൻ അംഗം സി.അനു പ്രസിഡന്റാകാനാണു സാധ്യത. വൈസ് പ്രസിഡന്റ് പദവി നേരത്തേ സിപിഐയുമായി പങ്കുവച്ചിട്ടുള്ളതിനാൽ ജില്ലാതലത്തിൽ ധാരണയായതിനു ശേഷമേ ചർച്ച ആരംഭിക്കൂ.
വെളിയനാട് (സമനില)
14 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 6 വീതം സീറ്റും എൻഡിഎയ്ക്ക് 2 സീറ്റുമാണ്.
2 എൻഡിഎ അംഗങ്ങളിൽ ബിഡിജെസിനും ബിജെപിക്കും ഓരോ സീറ്റ് വീതമുണ്ട്. ബിഡിജെഎസിനെ ഒപ്പംനിർത്തി ഭരണം പിടിക്കാൻ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്.
ഇതു വിജയിച്ചില്ലെങ്കിൽ അധ്യക്ഷ പദവിയിലേക്കു നറുക്കെടുപ്പ് വേണ്ടിവരും. സിന്ധു സൂരജ്, ബ്ലസ്റ്റൺ തോമസ് എന്നിവർ യുഡിഎഫിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായേക്കും. ശോഭന ഉദയകുമാർ, ഷൈല ഓമനക്കുട്ടൻ എന്നിവരെയാണ് സിപിഎം പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്.
വൈസ് പ്രസിഡന്റ് പദം സിപിഐക്കു നൽകുകയാണെങ്കിൽ പി.സി.മോനിച്ചൻ സ്ഥാനാർഥിയാകും. ഇല്ലെങ്കിൽ സിപിഎമ്മിലെ ബിജിൻ ആർ.ഭദ്രനാണു സാധ്യത.
മുതുകുളം (എൽഡിഎഫ്)
സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം ടി.എസ്.താഹ പ്രസിഡന്റാകാണു സാധ്യത. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കായിരുന്നു.
എന്നാൽ ഇത്തവണ സിപിഐക്ക് ഒരംഗം മാത്രമായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകുമോയെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

