ആലപ്പുഴ ∙ ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിനു തുടക്കമായി.
ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, രാജ്യാന്തര ക്രൂസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശ് ദർശൻ 2.0 പദ്ധതിക്കു കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിർമാണം.ആദ്യഘട്ട
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി- ശവക്കോട്ട കനാലിന്റെ വശങ്ങൾ കെട്ടുന്ന ജോലികളും കാനൽ ആഴംകൂട്ടൽ നടപടികളുമാണ് ആരംഭിച്ചത്.
ബീച്ച് ഭാഗത്തെ സർവേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
പൈലിങ് പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പുന്നമട
ഫിനിഷിങ് പോയിന്റിലെ നിർമാണ പ്രവൃത്തികൾക്കുള്ള ഭാരപരിശോധനയും പൈലിങ്ങിനു വേണ്ടിയുള്ള നടപടികളും തുടങ്ങി.ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് ആണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്.
ആലപ്പുഴ ബീച്ചിന് 24.45 കോടി രൂപ
ആലപ്പുഴ ബീച്ചിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനായി 24.45 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.
ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, പാർക്കിങ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
കനാലുകളുടെ കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേ, ബോട്ട് ജെട്ടി വികസനം, പൊതുജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ശുചിമുറികൾ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. പുന്നമട
ഫിനിഷിങ് പോയിന്റിലെ ബോട്ട് ടെർമിനലിൽ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

