വെൺമണി ∙ പഞ്ചായത്തിലെ സാധാരണക്കാർക്കു കല്യാണം നടത്താനും മറ്റ് ആഘോഷങ്ങൾക്കും കുറഞ്ഞ വാടകയ്ക്കു കിട്ടിയിരുന്ന കമ്യൂണിറ്റി ഹാൾ ജീർണാവസ്ഥയിൽ. കസേരകളും ഡെസ്ക്കുകളും ഉൾപ്പെടെ 2750 രൂപ മാത്രം വാടക ഈടാക്കി പൊതുജനങ്ങൾക്കു കല്യാണവും സമ്മേളനങ്ങളും നടത്താൻ നൽകിയിരുന്നതാണ് ഹാൾ.
ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരയിലെ ചോർച്ചയെ തുടർന്നു നാലു വർഷം മുൻപ് അടച്ചിട്ടതാണ് ഹാൾ. പിന്നീട് നന്നാക്കാൻ നടപടി ഉണ്ടായില്ല.
തുടർന്ന് ഏറെക്കാലം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രമായിരുന്നു.
ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഇവിടെയാണ് സംഭരിച്ചിരുന്നത്. വൈകാതെ ഹാളിലെ കസേരകളും മറ്റും നഷ്ടമായി.
ഹാൾ പരിസരത്തെ കിണറും മലിനമായി.
ഭരണസമിതിയുടെ അനാസ്ഥ മൂലമാണ് കമ്യൂണിറ്റി ഹാൾ നാട്ടുകാർക്ക് ഉപകാരപ്പെടാതെ നശിക്കുന്നത്. മാസത്തിൽ അഞ്ചിലധികം വിവാഹങ്ങൾ വരെ നടന്നിരുന്ന ഹാളിൽ നിന്നു വാടക ഇനത്തിൽ പഞ്ചായത്തിനും മികച്ച വരുമാനം ലഭിച്ചിരുന്നു.
ഇതും നഷ്ടമായി.
കെ.പി.ശശിധരൻ, മുൻ പഞ്ചായത്തംഗം
അറ്റകുറ്റപ്പണി നടത്തി ഹാൾ പഴയതു പോലെ വാടകയ്ക്കു നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു വരെ പരാതികൾ അയച്ച നാട്ടുകാർ സമരവും നടത്തി. ഇതൊന്നും പഞ്ചായത്ത് ഭരണസമിതി ചെവിക്കൊണ്ടിട്ടില്ല.
സമരത്തെ തുടർന്നു പ്ലാസ്റ്റിക് മാലിന്യം നീക്കിയെങ്കിലും ഹാൾ ഉപയോഗ യോഗ്യമാക്കാൻ നടപടിയുണ്ടായില്ല. കിണറും ഉപയോഗശൂന്യമായി തുടരുന്നു. സമ്പൂർണ ശുദ്ധജലപദ്ധതിയിൽ നിർമിക്കുന്ന പാറച്ചന്ത ജലസംഭരണിയുടെ നിർമാണസാമഗ്രികൾ ഹാൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.
ഇതു മൂലം ഹാളിനു സമീപത്തെ അങ്കണവാടി വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടുന്നു.
സമീപത്തെ ഹോമിയോ ഡിസ്പെൻസറിക്കു മുകളിൽ നടത്തുന്ന യോഗാ പരിശീലനം സ്ഥലപരിമിതി മൂലം ആഴ്ചയിൽ പല ദിവസങ്ങളിലും നടക്കാറില്ല. അറ്റകുറ്റപ്പണി നടത്തി കമ്യൂണിറ്റി ഹാൾ ലഭ്യമാക്കിയാൽ ഏറെപ്പേർക്ക് ഒന്നിച്ചു യോഗാ പരിശീലനം നടത്താനും സാധിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

