അരൂർ ∙ ഡയാലിസിസ് ചെയ്യാൻ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ അരൂരിൽ ഉയരപ്പാത നിർമാണ മേഖലയിലുണ്ടായ ഗതാഗത കുരുക്കിൽപെട്ട യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
കാറിൽ കുഴഞ്ഞു വീണ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികൾ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരമല്ലൂർ ശ്രീഭദ്രത്തിൽ പി.പി.ദിലീപ് (42) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 12 മണിയോടെ അരൂർ ക്ഷേത്രം ബസ് സ്റ്റോപ്പിനു സമീപമാണ് കാറിനുള്ളിൽ കുഴഞ്ഞുവീണ നിലയിൽ യുവാവിനെ കണ്ടത്.
വൃക്ക രോഗത്തെ തുടർന്ന് രണ്ടു വർഷമായി ഡയാലിസിസ് ചെയ്യുന്നയാളാണ് ദിലീപ്. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് നടത്തിയിരുന്നു.
ഉയരപ്പാതയിലെ കനത്ത ഗതാഗത കുരുക്കിൽപെട്ടു പോയ ദിലീപിന് ഏറെ നേരം കാറിനുളളിൽ ഇരിക്കേണ്ടി വന്നു. ആശുപത്രിയിലേക്ക് കൂടെ പോകാൻ അരൂർ പള്ളിയുടെ മുന്നിൽ കാത്തുനിന്ന ബന്ധുവായ അമൽ അരൂർ ക്ഷേത്രം കവലയിലെത്തുമ്പോൾ ദിലീപ് അപകടകരമായ അവസ്ഥയിലായിരുന്നു.
തുടർന്ന് ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

