തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ ഇരുവശങ്ങളിലും വൈദ്യുതി ലൈനുകൾക്ക് പകരം അണ്ടർ ഗ്രൗണ്ട് (യുജി), ഏരിയൽ ബഞ്ച്ഡ് (ഏബി) എന്നീ കേബിളുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലേക്ക്. പാതയോരത്തുള്ള കെട്ടിടങ്ങളുമായി 2 മീറ്ററിൽ അധികം അകലമുള്ള ഭാഗത്ത് ഭൂഗർഭ കേബിളും (യുജി) 2 മീറ്റർ താഴെ അകലമുള്ള ഭാഗങ്ങളിൽ ഏരിയൽ ബഞ്ച്ഡ് കേബിളുകളുമാണ് സ്ഥാപിക്കുന്നത്.
അരൂർ –തുറവൂർ പാതയുടെ കിഴക്കുഭാഗത്ത് കേബിളുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി.
പാതയുടെ പടഞ്ഞാറു ഭാഗത്ത് കണ്ണുകുളങ്ങര മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗത്ത് 11 കെവി കേബിളുകൾ സ്ഥാപിക്കുന്ന ജോലി 80 ശതമാനം പൂർത്തിയായി. എന്നാൽ ചന്തിരൂരിൽ അരൂർ പൊലീസ് സ്റ്റേഷനു സമീപത്തെ വൈദ്യുതി കേബിളുകൾ പോകുന്നയിടങ്ങളിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കം മൂലം ജോലി തുടങ്ങാനായില്ല.
അതിനാൽ ഈ ഭാഗത്ത് കോൺക്രീറ്റ് ഗർഡറുകൾ തൂണിന് മുകളിൽ കയറ്റുന്നത് ക്രെയിൻ ഉപയോഗിച്ചാണ്. ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് മറ്റു ഭാഗങ്ങളിൽ ഗർഡറുകൾ സ്ഥാപിച്ചിരുന്നത്.
അരൂർ ബൈപാസ് കവല, ചന്തിരൂർ എന്നിവിടങ്ങളിൽ ഉയരപ്പാതയ്ക്കു കുറുകെ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നു.
ഇതിൽ ചന്തിരൂരിനു സമീപം 66 കെവി യുജി കേബിളുകൾ സ്ഥാപിച്ചു. അരൂർ ബൈപാസ് കവലയ്ക്കു സമീപം സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന് കുറുകെ 110 കെവി ലൈൻ ഏരിയൽ ബഞ്ച്ഡ് കേബിളുകൾ സ്ഥാപിക്കുന്നതിനായി പാതയുടെ ഇരുവശങ്ങളിലും ടവറുകൾ ഉയർന്നു.
കേബിളുകൾ സ്ഥാപിച്ച് ലൈൻ ചാർജ് ചെയ്തതിനു ശേഷം പാതയിൽ നിലവിലുള്ള വൈദ്യുതി ലൈനുകൾ അഴിച്ചുനീക്കുന്ന ജോലിയും ആരംഭിക്കും. വൈദ്യുതി ലൈനുകൾക്കു പകരം കേബിളുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ താൽക്കാലിക മായി വൈദ്യുതി കടത്തിവിടാൻ വൈദ്യുതി വകുപ്പ് അരൂർ സെക്ഷൻ ഒഫിസിന് അനുമതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

