മാവേലിക്കര ∙ എപ്പോൾ വേണമെങ്കിലും തകർന്നു വീഴുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട സ്കൂൾ മതിൽ പൊളിച്ചു നീക്കി, താൽക്കാലിക സംവിധാനമായി ഇന്നു ടിൻ ഷീറ്റ് സ്ഥാപിച്ചു മറയ്ക്കുമെന്നു സൂചന. നൂറ്റാണ്ടു പിന്നിട്ട
ഗവ. ടിടിഐയുടെ പടിഞ്ഞാറു വശത്തെ മതിലാണ് എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിൽ നിന്നിരുന്നത്.
ബുദ്ധ ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകരാൻ തുടങ്ങിയിട്ടു നാളുകളേറെയായി.
സമീപത്തു നിന്ന മരം മൂലമാണു മതിൽ തകരുന്നതായി ചൂണ്ടിക്കാട്ടി മരം വെട്ടി മാറ്റിയിട്ടും കാലപ്പഴക്കം ചെന്ന മതിൽ തുടർന്നും തകരുകയായിരുന്നു. മതിലിന്റെ അടിവശത്തെ പ്ലാസ്റ്ററിങ് മുഴുവൻ ഇളകി മാറി വെട്ടുകല്ല് തെളിഞ്ഞു തുടങ്ങി.
മതിൽ റോഡിലേക്ക് ചരിഞ്ഞു തുടങ്ങി. മതിൽ അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി പലതവണ കൗൺസിൽ യോഗത്തിൽ പോലും പരാതി ഉയർന്നതാണ്.
വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ തകർന്നു നിന്ന മതിലിന്റെ ഭാഗം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു.
പുതിയ മതിൽ നിർമിക്കുന്നതിനു നടപടി ആയില്ല എന്നാണ് ഇന്നലെ സ്ഥലത്തെത്തിയ നഗരസഭ ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരോടു പറഞ്ഞത്. ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പഠിക്കുന്ന കെട്ടിടത്തിന്റെ മതിലാണു പൊളിച്ചു നീക്കിയത്. അതിനാൽ അവിടെ അടിയന്തരമായി സംരക്ഷണ സംവിധാനം ഒരുക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.
ഇന്ന് അവിടെ താൽക്കാലികമായി ടിൻ ഷീറ്റ് ഉപയോഗിച്ചു മറയ്ക്കുമെന്നു പറഞ്ഞാണു നഗരസഭ ഉദ്യോഗസ്ഥർ മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]