ആലപ്പുഴ∙ സമഗ്രവോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) കേരളത്തിൽ നടപ്പാക്കുമ്പോൾ ജില്ലയിൽ നിലവിലുള്ള വോട്ടർമാരിൽ പകുതിയിലേറെപ്പേർ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കേണ്ടി വരും. 2002ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് എസ്ഐആർ നടപ്പാക്കുന്നത്.
ഈ വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർ സർക്കാർ ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കണം.
2025ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ 44.27% വോട്ടർമാരുടെ പേരുമാത്രമാണ് 2002ലെ പട്ടികയിലുള്ളതെന്നു ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തി. ബാക്കിയുള്ള 55.73% വോട്ടർമാരും പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കേണ്ടി വരും.
പോളിങ് ബൂത്ത് അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത് എന്നതിനാൽ 2002നു ശേഷം താമസം മാറിയ വോട്ടർമാരുടെ വിവരങ്ങൾ കണക്കെടുപ്പിൽ ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഈ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷമേ രേഖകൾ സമർപ്പിക്കേണ്ട
വോട്ടർമാരുടെ കൃത്യമായ എണ്ണം ലഭിക്കൂവെന്നു തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
2025ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ 17,54,164 വോട്ടർമാരുണ്ട്. 2002ലെ വോട്ടർ പട്ടികയനുസരിച്ച് 7,76,553 വോട്ടർമാരാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
2002ലെ പട്ടികയിൽ ഇല്ലാതിരുന്ന 9.7 ലക്ഷത്തോളം പേരാണു രേഖകൾ ഹാജരാക്കേണ്ടി വരിക. 2002ലാണ് സംസ്ഥാനത്ത് അവസാനമായി സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കിയത് എന്നതിനാലാണ് ഈ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കുന്നതെന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]