തുറവൂർ ∙ ദേശീയപാത തുറവൂർ – പറവൂർ റീച്ചിൽ പത്മാക്ഷിക്കവല, വയലാർ, ഒറ്റപ്പുന്ന എന്നിവിടങ്ങളിലെ അടിപ്പാതയുടെ നിർമാണം മെല്ലെപ്പോക്കിൽ. മൂന്നിടങ്ങളിലെയും അടിപ്പാതയുടെ നിർമാണം ഭാഗികമായി പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നു.
അടിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള റോഡിലേക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിൽ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ മൂലം ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചത്.മൂന്നിടങ്ങളിലും അടിപ്പാതകളിലേക്കുള്ള അപ്രോച്ച് റോഡിനായുള്ള കോൺക്രീറ്റ് ആർഇ വാൾ ബ്ലോക്കുകളാണ് ഇറക്കിയിട്ടുണ്ട്.
ചെറിയ കട്ട രൂപത്തിലുള്ള വാൾ ബ്ലോക്കുകൾ പ്രത്യേക രീതിയിൽ അടുക്കിയാണു വയ്ക്കുക.
റോഡിന്റെ ഇരുവശത്തും കട്ടകൾ നിരത്തുന്നതിനൊപ്പം അവയ്ക്കിടയിൽ മണ്ണിട്ടു നിറയ്ക്കുകയും ജിയോ ഗ്രിഡ് സ്ഥാപിക്കുകയും ചെയ്യും. പാത വികസനത്തിന്റെ ഭാഗമായി തുറവൂർ-ഒറ്റപ്പുന്ന പാതയിൽ സർവീസ് റോഡിന്റെ നിർമാണവും മെല്ലെപ്പോക്കാണ്.മുൻപ് ഇടറോഡുകളിൽ നിന്നു ദേശീയപാതയിലേക്ക് കയറാൻ സ്ഥാപിച്ച വിടവുകൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ തുടങ്ങി.
ഇതോടെ കിലോമീറ്ററുകൾ ചുറ്റി വേണം ദേശീയപാതയിൽ നിന്നും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്താൻ.
പാതയോട് ചേർന്നുള്ള വീടുകളിലെ വാഹനങ്ങൾ സർവീസ് റോഡിലേക്ക് കയറ്റാൻ സാധിക്കാത്ത വിധം സർവീസ് റോഡിനോട് ചേർന്ന് പലയിടങ്ങളിലും ചുറ്റുമതിൽ സ്ഥാപിച്ചത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.സർവീസ് റോഡിനോട് ചേർന്നുള്ള വീടുകളിലും സ്ഥാപനങ്ങളിലുള്ളവർ വാഹനങ്ങൾ റോഡിലേക്ക് എങ്ങനെ കയറ്റുമെന്ന ആശങ്കയും ഉണ്ട്. കാരണം 10 അടിയോളമുള്ള കുത്തനെയുള്ള കയറ്റം കയറിയാൽ മാത്രമേ സമീപത്തെ പുരയിടങ്ങളിൽ നിന്നു സർവീസ് റോഡിലേക്ക് കയറാൻ സാധിക്കൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

