
ആലപ്പുഴ ∙ ആകാശം പല തവണ മേഘാവൃതമായെങ്കിലും പതിവ് പോലെ തിമിർത്തു പെയ്തില്ല; വി.എസിന്റെ വേർപാടിനെക്കാൾ സങ്കടകരമായ മറ്റൊരു മഴ ഇല്ലെന്ന പോലെ. ഓരോ തവണ വിഎസ് എത്തുമ്പോഴും പറവൂരിലെ വേലിക്കകത്ത് വീട്ടിൽ ആളുകൾ തടിച്ചു കൂടിയിരുന്നു.
നെഞ്ചോടു ചേർത്ത പ്രിയ സഖാവിനെ കാണാനും പരാതികളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കാനുമായിരുന്നു അത്. ഇന്നലെ പതിവിലേറെ ആളുകളെത്തി.പക്ഷേ ആർക്കും പരാതികളില്ല, പരിഭവവും.കഴിഞ്ഞ ദിവസം വി.എസിന്റെ വേർപാട് അറിഞ്ഞപ്പോൾ മുതൽ വേലിക്കകത്ത് വീട്ടിലേക്ക് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സാധാരണക്കാരുടെയും ഒഴുക്കാണ്.പുലർച്ചെയോടെ വീട്ടിൽ പൊതുദർശനത്തിനുള്ള പ്രത്യേക പന്തൽ തയാറാക്കിരുന്നു.
പൊലീസും റെഡ് വൊളന്റിയർമാരും ചേർന്നു തിരക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു.രാത്രി 10.10ന് വിഎസിൻ്റെ ഭാര്യ വസുമതി, മകൾ ഡോ. വി.വി.ആശ, മരുമകൾ ഡോ.
രജനി ബാലചന്ദ്രൻ എന്നിവർ വേലിക്കകത്ത് വീട്ടിലെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]