
അക്രമം തടയാനെത്തിയ പൊലീസുകാരനു വെട്ടേറ്റു; പ്രതിയും ബന്ധുവും അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലവൂർ ∙ ഭർത്താവ് ഭാര്യയെ മർദിക്കുന്നത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനു വേട്ടേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സാജൻ ഭാര്യ ആതിരയെ രാപകൽ തുടർച്ചയായി മർദിക്കുന്നുവെന്ന് സാജന്റെ അമ്മ പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്നു സംഭവസ്ഥലത്തെത്തിയ അരുൺ സാജനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാജൻ അരുണിന്റെ ഇടത് കൈയിൽ വെട്ടുകയായിരുന്നു.
കൈയിൽ 5 തുന്നലുമായി അരുൺ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാജനെ മറ്റു പൊലീസുകാർ ചേർന്ന് പിടികൂടി. സാജനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ സഹോദരീ ഭർത്താവ് ജീവനെയും പൊലീസ് അറസ്റ്റുചെയ്തു.മുൻപ് പാതിരപള്ളിയിലെ സ്വകാര്യ സിമന്റ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു സാജൻ. സാജനെതിരെ വധശ്രമത്തിനും, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയതിന് ജീവനെതിരെയും പൊലീസ് കേസെടുത്തു. മുൻപ് മണ്ണഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പ് ആക്രമിച്ച കേസിലും പ്രതിയാണ് സാജൻ.