
സ്ഥലം മെനക്കെടുത്തി ‘കട്ടപ്പുറത്തെ’ വാഹനങ്ങൾ; ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനിൽ പാർക്കിങ്ങിന് ഇടമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ മിനി സിവിൽ സ്റ്റേഷനിൽ സ്ഥലം മെനക്കെടുത്തി ‘കട്ടപ്പുറത്തെ’ വാഹനങ്ങൾ. മുപ്പതോളം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ വലയുമ്പോഴാണ് ഉപയോഗശൂന്യമായ വാഹനങ്ങൾ ഷെഡിലും സിവിൽ സ്റ്റേഷന്റെ മുറ്റത്തും നിരന്നു കിടക്കുന്നത്. വർഷങ്ങളായി ഇവ ഇവിടെ കിടക്കുകയാണ്. കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളിൽ ചിലതും പരിസരത്തുണ്ട്.
ഫിറ്റ്നസ് ഇല്ലാത്ത സർക്കാർ വാഹനങ്ങൾ കണ്ടം ചെയ്യാൻ നടപടി വൈകുകയാണ്. സിവിൽ സ്റ്റേഷനിലോ സമീപത്തെ സബ് റജിസ്ട്രാർ ഓഫിസിലോ എത്തുന്നവർ നിലവിൽ, വീതിയുള്ള എൻജിനീയറിങ് കോളജ്–നന്ദാവനം റോഡരികിലോ സിവിൽ സ്റ്റേഷനു പിന്നിലെ കോടതി റോഡരികിലോ ആണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വളരെ കുറച്ചു വാഹനങ്ങൾ മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ കഴിയൂ. തന്നെയുമല്ല എൻജിനീയറിങ് കോളജ്–നന്ദാവനം റോഡരികിൽ പാർക്ക് ചെയ്താൽ പൊലീസ് പെറ്റി ചുമത്തുകയും ചെയ്യും. നിയമനടപടികൾ പൂർത്തിയാക്കി സിവിൽ സ്്റ്റേഷനിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ ഒഴിവാക്കിയാൽ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഷെഡിൽ പാർക്ക് ചെയ്യാനും ബാക്കിയുള്ള സ്ഥലവും മുറ്റവും പൊതുജനങ്ങൾക്ക് പാർക്കിങ്ങിനായി ഉപയോഗിക്കാനും കഴിയും.