
മാർപാപ്പയുടെ സംസ്കാരച്ചടങ്ങ്: സേവനത്തിന് സിസ്റ്റർ റോസ്മേരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലപ്പുഴ ∙ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ മൂന്ന് മാർപാപ്പമാരുടെ കാലത്ത് സേവനം ചെയ്യാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് സിസ്റ്റർ റോസ്മേരി. 7 മാസമായി വത്തിക്കാനിലുള്ള റോസ്മേരി ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക സമയത്തും സേവനത്തിനായി ഉണ്ടാകും. ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ എന്നിവർ മാർപാപ്പ ആയിരുന്ന കാലത്തും സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സേവനത്തിന് റോസ്മേരിക്ക് അവസരം ലഭിച്ചു. പുന്നപ്ര മുട്ടശേരിയിൽ ഔസേപ്പ് ഗ്രിഗറിയുടെയും മറിയംകുട്ടി ഗ്രിഗറിയുടെയും ഏഴാമത്തെ മകളായ റോസ് മേരി ബെംഗളൂരുവിലെ സിസ്റ്റേഴ്സ് ഡിസൈപ്പിൾസ് ഓഫ് ദ് ഡിവൈൻ മാസ്റ്റർ എന്ന ഇറ്റാലിയൻ സന്യാസ സമൂഹത്തിലെ അംഗമാണ്.