എടത്വ ∙ ഡൽഹിയിൽ 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന ക്യാംപിൽ (ആർഡിസി) പങ്കെടുക്കാൻ എടത്വ സെന്റ് അലോഷ്യസ് കോളജിൽ നിന്നും അഞ്ച് എൻസിസി കെഡറ്റുകൾക്ക് അവസരം ലഭിച്ചു. ജോയൽ ഏബ്രഹാം സി.
ജോൺ, ആദർശ് മന്മഥൻ, സിഞ്ചോ വർഗീസ്, നിരഞ്ജന സജീവ്, റോഷ്വിൻ ഏബ്രഹാം എന്നിവർക്കാണ് അവസരം ലഭിച്ചത്. കേരളത്തിൽ നിന്ന് ആകെ 124 കെഡറ്റുകൾ പങ്കെടുക്കുന്ന ക്യാംപിൽ, ഒരേ കോളജിൽ നിന്ന് അഞ്ച് പേർക്ക് അവസരം ലഭിക്കുന്നത് അപൂർവമാണ്. ആർമി വിഭാഗത്തിൽ നിന്ന് മൂന്നും നേവൽ വിഭാഗത്തിൽ രണ്ടും പേർക്കാണ് അവസരം ലഭിച്ചത്.ഒൻപത് ദശദിന ക്യാംപുകളിൽ പങ്കെടുത്തതും മികച്ച പ്രകടനം കാഴ്ചവച്ചതും ആണ് ക്യാംപിലേക്ക് യോഗ്യത നൽകിയത്.
തുടർച്ചയായി മൂന്നാം വർഷമാണ് കോളജിൽ നിന്നും എൻസിസി കെഡറ്റുകൾ ആർഡിസിയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്. ഒരു മാസം നീളുന്ന ക്യാംപിൽ ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി, ഡൽഹി മുഖ്യമന്ത്രി, സേന തലവന്മാർ എന്നിവരെ നേരിട്ട് കാണുവാനും അവരുടെ ഔദ്യോഗിക വസതികൾ സന്ദർശിക്കാനും കെഡറ്റുകൾക്ക് അവസരം ലഭിക്കും.തിരഞ്ഞെടുക്കപ്പെട്ട
ജോയൽ ഏബ്രഹാം സി. ജോൺ, ആദർശ് മന്മഥൻ എന്നിവർ 26ന് ഡൽഹി കർത്തവ്യപഥിലൂടെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.
സിഞ്ചോ വർഗീസ്, നിരഞ്ജന സജീവ്, റോഷ്വിൻ ഏബ്രഹാം എന്നിവർ 28ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരേഡിലാണ് പങ്കെടുക്കുക.
മൂന്നാം വർഷ ബി.കോം വിദ്യാർഥിയായ സിഞ്ചോ വർഗീസ് പുളിങ്കുന്ന് കണ്ണാടി തേക്കേക്കളം സജി തോമസ് – ജോമോൾ സജി ദമ്പതികളുടെ മകനും, മൂന്നാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിനി നിരഞ്ജന സജീവ് തോട്ടപ്പള്ളി കണ്ണിമേൽ തെക്കേതിൽ സജീവ് കുമാർ – ഗിരിജാ സജീവ് ദമ്പതികളുടെ മകളും, രണ്ടാം വർഷ ബി.കോം ഓണേഴ്സ് വിദ്യാർഥി ജോയൽ ഏബ്രഹാം സി. ജോൺ കിഴക്കുംഭാഗം ചാലനാടിയിൽ സി.എ.ജോൺ – ഏലിയാമ്മ ദമ്പതികളുടെ മകനും, ബികോം അവസാന വർഷ വിദ്യാർഥി എൽ.സി ആദർശ് മന്മഥൻ പനച്ചിക്കാവ് പത്തിൽച്ചിറ മന്മഥൻ – രാജേശ്വരി ദമ്പതികളുടെ മകനും,
ബികോം ഓണേഴ്സ് രണ്ടാം വർഷ വിദ്യാർഥി റോഷ്വിൻ ഏബ്രഹാം രാജൻ എടത്വ കുന്തിരിക്കൽ വിഴാപ്പുറത്ത് രാജൻ – മിനി ദമ്പതികളുടെ മകനും ആണ്. ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
വിദ്യാർഥികളെ മാനേജർ ഫാ. ഫിലിപ് വൈക്കത്തുകാരൻ, പ്രിൻസിപ്പൽ ഡോ ജി.
ഇന്ദുലാൽ, 15 കേരള ബറ്റാലിയൻ തിരുവല്ല കമാൻഡിങ് ഓഫിസർ കേണൽ എസ്. സുരേഷ്, 5 കേരള നേവൽ യൂണിറ്റ് ചങ്ങനാശേരി കമാൻഡിങ് ഓഫിസർ കമാൻഡർ ഹരി പരമേശ്വർ, എഎൻഒമാരായ ഡോ.ജൂബിൻ ആന്റണി, ജസ്റ്റിൻ ജെ.
തോമസ് എന്നിവർ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

