പൊറ്റമേൽക്കടവ്∙ നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് അവസാനമായി. ഒരു വർഷം മുൻപ് നിർമാണം പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ച പുലിയൂർ പഞ്ചായത്തിന്റെ തെക്കേയതിർത്തിയായ പൊറ്റമേൽക്കടവ് – ചാത്തമേൽക്കുറ്റി– കരിപ്പുറം ദ്വീപ് റോഡിന്റെ പുനർനിർമാണം ആരംഭിച്ചു.അച്ചൻകോവിലാറിന്റെ തീരത്തോടു ചേർന്നു കിടക്കുന്ന ഈ പാത, നൂറിലധികം വീട്ടുകാരുടെ പുറത്തേക്കുള്ള ഏകവഴിയാണ്. പൊറ്റമേൽക്കടവ് നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മേഖലയാണ്.
ചാത്തമേൽകുറ്റി –കരിപ്പുറം എന്ന ഈ ദ്വീപ് ഭാഗം കാലവർഷമെത്തിയാൽ ഒരാഴ്ച കൊണ്ടു വെള്ളത്തിലാകും.
പൊറ്റമേൽക്കടവ് പാതയുടെ ശാപമായിരുന്ന മുതലക്കുഴിയിലെ താഴ്ചയുള്ള ഭാഗത്ത് മണ്ണിട്ടുയർത്തി പിച്ചിങ് കെട്ടിയെങ്കിലും ടാറിങ് നടത്തുകയോ പാത നിരപ്പാക്കുകയോ ചെയ്തില്ല. ഇങ്ങനെ ഒരു വർഷക്കാലം ഇന്നാട്ടുകാർ കയറ്റം കയറിയും കുണ്ടും ചെളിക്കുഴിയും താണ്ടിയുള്ള ദുരിതയാത്ര ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള നാട്ടുകാരുടെ ദുരിതയാത്രയെ കുറിച്ച് മലയാള മനോരമ കഴിഞ്ഞ 15ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ട
അധികൃതർ സ്ഥലം സന്ദർശിക്കുകയും ഇന്നലെ മുതൽ ഇവിടെ കോൺക്രീറ്റു ജോലികൾ തുടങ്ങുകയുമായിരുന്നു. ഇന്നോടെ കോൺക്രീറ്റും മറ്റ് അറ്റകുറ്റപ്പണികളും പൂർത്തിയാകും. ഒരാഴ്ചയ്ക്കു ശേഷം നാട്ടുകാർക്ക് കണ്ണുമടച്ചു യാത്ര ചെയ്യാമെന്ന സന്തോഷത്തിലാണ് പൊറ്റമേൽക്കടവ് നിവാസികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

