ആലപ്പുഴ∙ പക്ഷിപ്പനിക്കു സമാനമായ ലക്ഷണങ്ങളോടെ ചേർത്തല മേഖലയിൽ കൂടുതൽ പക്ഷികൾ ചത്തു. കൊക്കും കാക്കയുമാണു ചത്തത്.
ഇവയെ ആഴത്തിൽ കുഴിയെടുത്തു മറവു ചെയ്തു. സ്വതന്ത്രമായി പറക്കുന്ന പക്ഷികൾ കൂടുതലായി ചത്താൽ മാത്രം പരിശോധനയ്ക്കു ഭോപാലിലെ അതിസുരക്ഷാ ലാബിലേക്ക് അയച്ചാൽ മതിയെന്നാണു നിർദേശം.
ഒന്നോ രണ്ടോ പക്ഷികൾ മാത്രം ചത്താൽ അവയെ ആഴത്തിൽ കുഴിയെടുത്തു മറവു ചെയ്യും.
സ്വതന്ത്രമായി പറക്കുന്ന പക്ഷികളെ പരിശോധിച്ചു രോഗം സ്ഥിരീകരിച്ചാലും തുടർനടപടികൾ സ്വീകരിക്കാനില്ലെന്നതിനാലാണു പരിശോധന ഒഴിവാക്കുന്നത്. അതേസമയം പ്രദേശത്തു വളർത്തുപക്ഷികളെ സുരക്ഷിതമായി പാർപ്പിക്കാനും മറ്റു പക്ഷികളുമായി സമ്പർക്കത്തിൽ വരാതിരിക്കാനുമുള്ള നിർദേശങ്ങൾ കർഷകർക്കു നൽകുന്നുമുണ്ട്.
മനുഷ്യരിലേക്കും പക്ഷിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ വീടുകൾക്കു സമീപത്തു ഭക്ഷണാവശിഷ്ടം വലിച്ചെറിയരുതെന്നും നിർദേശമുണ്ട്.
പക്ഷിപ്പനിയെത്തുടർന്നു ജില്ലയിൽ കള്ളിങ്ങിനു (ശാസ്ത്രീയമായ കൊന്നൊടുക്കൽ) വിധേയമാക്കപ്പെട്ട പക്ഷികളുടെ കണക്കുകൾ ക്രോഡീകരിച്ചു നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
2024ൽ പക്ഷിപ്പനി പടർന്നു പിടിച്ചപ്പോൾ പക്ഷികളെ കൊന്നൊടുക്കിയതിന്റെ നഷ്ടപരിഹാരത്തിൽ 7 ലക്ഷം രൂപ ഇനിയും നൽകാനുണ്ട്. ഈ തുക ഉടൻ വിതരണം ചെയ്തേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

