തൃക്കുന്നപ്പുഴ ∙ വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്നയാൾ അമ്മയെയും 16 വയസ്സുകാരിയായ മകളെയും കുത്തിപ്പരുക്കേൽപിച്ചു. സംഭവത്തിൽ തൃക്കുന്നപ്പുഴ തറയിൽവീട്ടിൽ മോനിഷിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കുന്നപ്പുഴ ജംക്ഷനു സമീപം 2 മക്കളുമായി ജീവിക്കുന്ന 44 വയസ്സുകാരിയുടെ വീട്ടുവളപ്പിലാണു രാത്രി യുവാവ് അതിക്രമിച്ചു കയറി അക്രമം നടത്തിയത്. ഇവരുടെ ഭർത്താവ് മരിച്ചതാണ്.
കഴിഞ്ഞ ദിവസവും പ്രതി വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്നിരുന്നു.
ഇതിനെതിരെ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ വിരോധത്തിൽ ഇന്നലെയെത്തി യുവതിയെ കത്തികൊണ്ടു കുത്തുകയായിരുന്നു.
തടയാനെത്തിയപ്പോഴാണു മകൾക്കു കുത്തേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
രണ്ടു പേരും ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

