പള്ളാത്തുരുത്തി ∙ എസി റോഡിൽ ഗതാഗതക്കുരുക്ക് വീണ്ടും ശക്തമായി, യാത്രക്കാർ ദുരിതത്തിൽ. നിർമാണം നടക്കുന്ന പള്ളാത്തുരുത്തിയിൽ ഇന്നലെ വൈകിട്ട് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു.
കിഴക്കേ കരയിൽ കൈനകരി ജംക്ഷൻ വരെയും പടിഞ്ഞാറേ കരയിൽ പക്കി പാലം വരെയും വാഹനങ്ങളുടെ നിരയുണ്ടായിരുന്നു. തിരക്കുള്ള സമയങ്ങളിൽ വലിയ യന്ത്രങ്ങൾ നിർമാണത്തിനുപയോഗിക്കുന്നതാണ് കുരുക്കിനു കാരണം.
പാലത്തിന്റെ പടിഞ്ഞാറേക്കരയിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്പാൻ നിർമാണമാണു പുരോഗമിക്കുന്നത്.
ഇന്നലെ വൈകിട്ട് 5നു പഴയപാലത്തിന്റെ മധ്യഭാഗത്തായി വലിയ വാഹനങ്ങളിട്ടതിനാൽ എതിരെ വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കാതിരുന്നതാണ് ഗതാഗതപ്രശ്നം രൂക്ഷമാക്കിയത്. ബന്ധപ്പെട്ട
അധികാരികൾ രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഗതാഗതത്തിനു തടസ്സമാകുന്ന രീതിയിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമാണം നിയന്ത്രിക്കാൻ ഇടപെടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

