ആലപ്പുഴ∙ ചൊവ്വാഴ്ച ആലപ്പുഴയിൽ നടക്കുന്ന കയർ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് സംഘടനകൾ. കയർ മേഖലയ്ക്കു വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ നടത്തുന്ന പ്രഹസനമാണ് കോൺക്ലേവ് എന്നു ഡിസിസി പ്രസിഡന്റ് ബി.
ബാബു പ്രസാദ് പറഞ്ഞു. ലക്ഷങ്ങൾ ധൂർത്തടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് സംഘടനകളായ കയർ തൊഴിലാളി ഫെഡറേഷൻ, കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് കോൺക്ലേവ് ബഹിഷ്കരിക്കുന്നത്.
കോൺഗ്രസ് പ്രതിനിധികൾ ഭരണ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിലെ പ്രതിനിധികളും യൂണിയൻ നേതാക്കളും കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കോൺക്ലേവ് വേദിയിലേക്ക് മാർച്ചും നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]