എടത്വ ∙ പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അമർ ജവാൻ എവർറോളിങ് ട്രോഫി ജലോത്സവത്തിൽ കൈതമുക്ക് കൂട്ടായ്മയുടെ ചിറമേൽ തോട്ടുകടവൻ ജേതാവ്. ഇരുട്ടുകുത്തി ബി ഗ്രേഡിൽ കുറുപ്പുപ്പറമ്പനും ചുരുളൻ സി വിഭാഗത്തിൽ കളവും ജേതാക്കളായി.
കൊണ്ടാക്കൽ കെബിസി ബോട്ട് ക്ലബ്ബിന്റെ പി.ജി.കരിപ്പുഴയെയും ചെക്കിടിക്കാട് ബോട്ട് ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കലിനെയും പരാജയപ്പെടുത്തിയാണു ചിറമേൽ തോട്ടുകടവൻ വിജയിയായത്.
കേണൽ ജേക്കബ് ഫ്രീമാനും കേണൽ സി.ജെ.ആന്റണിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.
എടത്വ പൊലീസ് സബ് ഇൻസ്പെക്ടർ എൻ.രാജേഷ് സമ്മാന വിതരണം നടത്തി. ക്ലബ് പ്രസിഡന്റ് ഡോണി വെൺമേലിൽ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി പോളി തോമസ്, പച്ച-ചെക്കിടിക്കാട് ലൂർദുമാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിൽ, മാത്യു സഖറിയ കരിക്കംപള്ളി നന്നാട്ടുമാലി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്രീജിത്ത്, ഫാ.
തോമസ് കൊച്ചുതറ, ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യർ, തോമസുകുട്ടി മാത്യു ചീരംവേലിൽ, മോൻസി ജോർജ്, പുഷ്പമ്മ ചെറിയാൻ, ബിന്ദു തോമസ്, ജി.ജയചന്ദ്രൻ, സതീഷ് ബാലകൃഷ്ണൻ, മുരളീധരൻ വള്ളിക്കുന്നം, മനോജ് കരിമുളയ്ക്കൽ, ബാബുലാൽ ആലപ്പി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]