കൈനകരി∙ വള്ളംകളി കമന്ററിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കല്ലറ ബാബുവിന്റെ വിയോഗം ജലോത്സവ പ്രേമികളെ വേദനയിലാക്കി. ജലഗതാഗത വകുപ്പിൽ ജോലി ചെയ്യുമ്പോഴും വള്ളംകളിയെ നഞ്ചോടു ചേർത്ത കല്ലറ ബാബു കൈനകരിയിലെ വിവിധ ഇടങ്ങളിൽ നടന്ന ചെറുവള്ളംകളിയിൽ അടക്കം തന്റെ വാക് ചാതുരികൊണ്ടു കാണികളിൽ ഹരം പകർന്നിരുന്നു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ, നെടുമുടി സ്റ്റേഷനുകളിലെ സ്റ്റേഷൻ മാസ്റ്ററായി സേവനം അനുഷ്ഠിച്ച കുട്ടമംഗലം കുറ്റിക്കാട്ടുപറമ്പിൽ (അപർണ ഭവൻ) കെ.എ.ബാബു (63) സർവീസിൽ നിന്നു വിരമിച്ചശേഷം വള്ളംകളി രംഗത്തു സജീവമായപ്പോഴാണ് ഇന്നലെ അപ്രതീക്ഷിത വിയോഗം.
ആകാശവാണിക്കു വേണ്ടി തുടർച്ചയായി 10 വർഷം നെഹ്റു ട്രോഫിയുടെ ദൃക്സാക്ഷി വിവരണം നൽകിയിരുന്നു. കൈനകരിയിൽ നടന്ന പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിൽ പ്രാദേശിക വള്ളങ്ങളെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിലും കല്ലറ ബാബുവിന്റെ ദൃക്സാക്ഷി വിവരണം ജലോത്സവ പ്രേമികളാകെ കേട്ടറിഞ്ഞിരുന്നു. നെഹ്റു ട്രോഫി മത്സരത്തിൽ കമന്ററി നടത്തണമെന്ന മോഹം ബാക്കിയാക്കിയാണു വിടവാങ്ങൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]