ആലപ്പുഴ ∙ ബൈപാസ് സമാന്തര പാലത്തിന്റെ താഴെ സർവീസ് റോഡ് നിർമാണം പകുതിവഴിയിൽ നിലച്ചതോടെ നാട്ടുകാർ കുരുക്കിൽ. കിഴക്കുഭാഗത്തെ സർവീസ് റോഡിനായി ആഴത്തിൽ കുഴിച്ചതോടെ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ നാട്ടുകാർക്ക് കഴിയാതായി. കിഴക്കുഭാഗത്തെ ആദ്യത്തെ ബൈപാസിന്റെ സർവീസ് റോഡ് കുഴിച്ചെടുത്ത മണ്ണ് കൊണ്ടുപോയതോടെ ഇവിടെ സർവീസ് റോഡ് ഇല്ലാതായിരിക്കുകയാണ്.
കുഴിക്കാൻ ജെസിബി പ്രവർത്തിച്ചപ്പോൾ ബൈപാസിന്റെ തൂണുകളുടെ അടിത്തറ ഇളകി നശിച്ചത് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. കിഴക്കുഭാഗത്തെ സർവീസ് റോഡ് കുഴിക്കാൻ സമാന്തര ബൈപാസ് നിർമിക്കുന്നവർക്കു അനുമതിയില്ലെന്നു നാട്ടുകാർ പറഞ്ഞതോടെ മണ്ണെടുപ്പ് നിർത്തി.
ഇഎസ്ഐ ജംക്ഷൻ മുതൽ ഹോമിയോ ആശുപത്രി വരെ കിഴക്കുഭാഗത്തെ സർവീസ് റോഡ് വലിയ ആഴത്തിലാണു കുഴിച്ചു മണൽ കൊണ്ടുപോയത്.
ഇവിടെ ഉണ്ടായിരുന്ന റോഡ് പൂർണമായി ഇല്ലാതായി. ഇനി പുതിയ റോഡ് നിർമിക്കുമോയെന്നു നാട്ടുകാർ ചോദിച്ചെങ്കിലും ഉപകരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകിയില്ല.
ഉയർന്ന ഉദ്യോഗസ്ഥർ ആരും തന്നെ ഇവിടെ വരാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
രണ്ടു ഭാഗത്തെയും ബൈപാസ് നിർമാണത്തിനു സ്ഥലം കൊടുത്തതാണ് നാട്ടുകാർ. ഇവരിൽ പടിഞ്ഞാറു ഭാഗത്തെ നാട്ടുകാർക്ക് 3 അടിയോളം ഉയർന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ ചവിട്ടുപടിയോ അപ്രോച്ച് റോഡോ നിർമിച്ചു കൊടുത്തിട്ടില്ല.
സർവീസ് റോഡിനോടു ചേർന്നുള്ള ഓടയും 3 അടി ഉയരത്തിലാണ്. മഴക്കാലത്തും, കടലാക്രമണ സമയത്തും പടിഞ്ഞാറ് വെള്ളക്കെട്ട് രൂക്ഷമാകും.
ആ സമയത്ത് വീടുകൾ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുണ്ട്.
“പടിഞ്ഞാറുവശത്തെ പുതിയ സർവീസ് റോഡ് ടാർ ചെയ്യാൻ തുടങ്ങുന്നതിനു മുൻപാണ് കിഴക്കുവശത്തെ പഴയ സർവീസ് റോഡ് കുഴിച്ചെടുത്തത്. ഞങ്ങളുടെ വീടുകളിലേക്കുള്ള വഴികൾ ഉൾപ്പെടെ പഴയ സർവീസ് റോഡ് പൂർണമായി കുഴിച്ചെടുത്തപ്പോൾ ഞങ്ങൾ എതിർത്തു.
ഇപ്പോൾ വഴികൾ ഇല്ലാതായി. വലിയ കുഴികളാണ്.
പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡ് നിർമിക്കാൻ എസ്റ്റിമേറ്റിൽ പ്രത്യേക ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു അന്വേഷണത്തിൽ മനസ്സിലായി. പ്രവൃത്തികൾ നോക്കാൻ സർക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട
ആരും തന്നെയില്ല.”
സി.വി.മനോജ്കുമാർ, മുൻ കൗൺസിലർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]