
തുറവൂർ∙ ദേശീയപാതയിൽ അരൂർ പള്ളി മുതൽ ചന്തിരൂർ വരെ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക്.
പാചക വാതക സിലണ്ടറുമായി വന്ന ടാങ്കർ ലോറി തകരാറിലായതാണ് രാവിലെ ഗതാഗതക്കുരുക്കിന് കാരണം. വൈകിട്ട് ഗർഡറുകൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും കുരുക്കിന് ഇടയാക്കി.
എറണാകുളത്തു നിന്നും പാചക വാതക സിലണ്ടറുമായി ആലപ്പുഴ ഭാഗത്തേക്കു വന്ന ലോറി അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിനു മുന്നിൽ ഇടതു ഭാഗത്ത് യന്ത്രത്തകരാറായതിനാൽ നിശ്ചലമായി.
ഇതോടെ രണ്ടു മണിക്കൂറോളം ഉയരപ്പാതയിൽ ഒരു വരി ഗതാഗതം സ്തംഭിച്ചു. പിന്നീട് പത്തരയോടെ ഈ ലോറി റോഡരികിലേക്ക് മാറ്റി.
ഗതാഗത തടസ്സം ഒഴിവാക്കി.
കുമ്പളം പാലത്തിലൂടെ അരൂരിലേക്ക് വന്ന വാഹനങ്ങൾ ചന്തിരൂർ പാലം വരെ കുരുക്കിൽപ്പെട്ടു. അരൂർ പൊലീസെത്തി പള്ളി കവലയിൽ ഗതാഗതം നിയന്ത്രിച്ചാണ് കുരുക്കഴിച്ചത്.
തോപ്പുംപടിയിൽ നിന്നും ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങളും കുമ്പളം പാലം കടന്നു ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങളും പള്ളിക്കവലയിൽ എത്തി തെക്കുഭാഗത്തേക്ക് തിരിയുന്നിടത്താണ് കുരുക്ക് രൂപം കൊള്ളുന്നത്.
ഇവിടെ 5 പൊലീസുകാർ ട്രാഫിക് നിയന്ത്രിക്കാൻ എത്തിയത് വൻ കുരുക്ക് ഒഴിവാക്കാൻ സഹായകമായി. അരൂർ–തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഒരാഴ്ചയായി തുടരുന്ന കുരുക്ക് ജനജീവിതം സ്തംഭിപ്പിക്കുകയാണ്.
ചന്തിരൂർ പാലം മുതൽ അരൂർ ബൈപാസ് കവല വരെ മൂന്നു കിലോമീറ്റർ കടക്കാൻ ബസ് യാത്രികർ ഒരു മണിക്കൂറോളം കാത്തിരിക്കണം. ഇഴഞ്ഞും നിരങ്ങിയുമാണ് ഇത്ര ദൂരം വാഹനങ്ങൾ നീങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]