
ആലപ്പുഴ ∙ ഈ വർഷത്തെ നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് ‘കാത്തു’ എന്നു പേരിട്ടു. പേരു പതിച്ച ഭാഗ്യചിഹ്നം മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.
കലക്ടർ അലക്സ് വർഗീസ്, സംവിധായകൻ ആലപ്പി അഷറഫ് എന്നിവർ ഏറ്റുവാങ്ങി.കലക്ടറാണ് കാത്തു എന്ന പേര് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 347 എൻട്രികളിൽ നിന്നാണു പേര് തിരഞ്ഞെടുത്തത്. 18 പേർ കാത്തു എന്ന പേര് നിർദേശിച്ചു. ഇവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട
പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ.വി കൃഷ്ണൻകുട്ടി നായർക്ക് സമ്മാനമായ സ്വർണനാണയം ലഭിക്കും.
നെഹ്റു ട്രോഫിയുടെ പ്രമോ വിഡിയോ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.
കലാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ആലപ്പി അഷ്റഫിനെ മന്ത്രി ആദരിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, കെ.നാസർ, അബ്ദുൽസലാം ലബ്ബ, ഹരികുമാർ വാലേത്ത്, എബി തോമസ്, പി.സുഭാഷ് ബാബു, ജലാൽ അമ്പനാകുളങ്ങര, എ.കബീർ, പി.കെ.
ബൈജു, ടി.എസ് സുനിൽ കുമാർ, രമേശൻ ചെമ്മാപറമ്പിൽ, മാത്യു ചെറുപറമ്പൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്.സുമേഷ്, അസി. എഡിറ്റർ ടി.എ.യാസിർ, അസി.
ഇൻഫർമേഷൻ ഓഫിസർ പി.എസ്.സജിമോൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]