മാന്നാർ ∙ മഴയായാലും വെയിലായാലും മാന്നാർ കുരട്ടിശേരി പാടശേഖരത്തിനു സമീപത്തെ തുരുത്തുകാരുടെ ജീവിതം ദുരിതത്തിലാണ്. പ്രേദേശവാസികൾ ആറുമാസത്തോളമായി വെള്ളക്കെട്ടിലാണ് ജീവിക്കുന്നത്.
കഴിഞ്ഞ മേയ് അവസാനം തുടങ്ങിയ വെള്ളപ്പൊക്കത്തിനു ശേഷം കുരട്ടിശേരി പാടശേഖരത്തിലെ വെള്ളക്കെട്ടു താഴ്ന്നിട്ടില്ല. മാന്നാർ– വീയപുരം പഞ്ചായത്ത് അതിർത്തിയിലുള്ള പത്തിലധികം തോടുകൾ അടഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തീരെയില്ല.
ഇതു കാരണമാണ് ഇവിടെ വെള്ളംകെട്ടിക്കിടക്കുന്നത്.
8 പാടശേഖരങ്ങൾ ചേർന്ന കുരട്ടിശേരി പാടശേഖരം 1560 ഏക്കറാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പാടശേഖരത്തോടു ചേർന്നുള്ള താമസക്കാരാണ് വർഷങ്ങളായി ഏറെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും സഹിച്ചാണ് ജീവിക്കുന്നത്.
ശുദ്ധജലം പോലും ഇവിടെ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. തകർന്നു കിടക്കുന്ന മൂർത്തിട്ട മുക്കാത്താരി റോഡൊഴികെ മിക്ക ഉൾനാടൻ ഗ്രാമീണ റോഡുകളും വെള്ളവും ചെളിയും നിറഞ്ഞുകിടക്കുകയാണ്.
ഇലമ്പലം തോട്ടിൽ തിങ്ങിനിറഞ്ഞ് ഇടതൂർന്നു വളർന്നു നിൽക്കുന്ന പായൽ, പോള, മറ്റു ജലസസ്യങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വിഷപ്പാമ്പ്, കൊതുക്, എലി ഉൾപ്പെടെയുള്ളവയുടെ ശല്യവും ഇവിടെ രൂക്ഷമാണ്. പാടശേഖരത്തിലെ പുറംബണ്ടുകൾ നല്ല രീതിയിൽ നിർമിച്ചാൽ കൃഷി നന്നാകുന്നതോടൊപ്പം ജനജീവിതവും മെച്ചപ്പെടുമെന്നാണ് പ്രദേശവാസികളും കർഷകരും പറയുന്നത്. 8 പാടശേഖരങ്ങളിലെ സമിതിയുടെയും സംയുക്ത പാടശേഖരസമിതികളുടെയും പ്രവർത്തനത്തിലെ പോരായ്മകളാണ് ഈ ദുരിതത്തിനു കാരണമെന്നും കർഷകർ ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]