ചെങ്ങന്നൂർ ∙ നഗരത്തിൽ പൊടിശല്യം രൂക്ഷം, ലോറികളുടെ മുകൾവശം മൂടാതെ കൊണ്ടുപോകുന്ന മണ്ണ് റോഡിൽ വീണിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിലെ വിവിധ റോഡുകളിൽ ലോറികളിൽ നിന്നു മണ്ണു വീഴുന്നത് പതിവാണ്.
എംസിറോഡ്, മാവേലിക്കര–കോഴഞ്ചേരി റോഡ്, ടെംപിൾ റോഡ്, കോടതി റോഡ് തുടങ്ങിയ റോഡുകളിലെല്ലാം ഇത്തരത്തിൽ വ്യാപകമായി മണ്ണു വീണു കിടപ്പുണ്ട്. ലോറി കടന്നു പോകുമ്പോൾ പൊടിപറക്കുന്നതിനാൽ പിന്നാലെ വരുന്നവർക്കും മറ്റു യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഒരുപോലെ ദുരിതമാണ്.
ലോറികളുടെ മുകൾവശം മൂടാതെ മണ്ണുകൊണ്ടു പോകുന്നതു പതിവു കാഴ്ചയായിട്ടും ഇവർക്കെതിരെ നടപടിയില്ല. അതേസമയം ലോറികളുടെ മേൽവശം മൂടാതെ മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നു ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൽആർ (ലാൻഡ് റെക്കോർഡ്സ്) തഹസിൽദാർ പറഞ്ഞു.
റോഡിൽ വെള്ളമൊഴിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
അടിയന്തര നടപടി സ്വീകരിക്കണം: കേരള ട്രേഡേഴ്സ് ഫോറം
ചെങ്ങന്നൂർ ∙ ടിപ്പർ ലോറികളിൽ നിന്ന് റോഡിൽ വീണു കിടക്കുന്ന മണ്ണ് പൊടിശല്യത്തിനു കാരണമാകുന്നതിനാൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ട്രേഡേഴ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.സി.
മാത്യു പടിശ്ശേരി അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി സാം മല്ലാശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. കെ.ബാലചന്ദ്രൻ, അജിത്ത് ജോൺ, പ്രസാദ് ചെറിയാൻ, ദീപക് മോഹൻ, മാത്യു സ്റ്റീഫൻ വർഗീസ്, ജോർജ് ജേക്കബ്, ജോൺ എന്നിവർ പ്രസംഗിച്ചു. നടപടി ആവശ്യപ്പെട്ടു നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ആർഡിഒ, ജോയിന്റ് ആർടിഒ, ഡിവൈഎസ്്പി എന്നിവർക്കു പരാതി നൽകി.
പൊടിശല്യം: നടപടി വേണമെന്ന് കോൺഗ്രസ്
ചെങ്ങന്നൂർ ∙ നഗരത്തിലൂടെ അനധികൃതമായി മണലുമായി പോകുന്ന ലോറികൾ ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ സഞ്ചരിക്കുന്നെന്നും ഇതിനെതിരെ നടപടി വേണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ലോറികളിൽ നിന്നു വീഴുന്ന മണ്ണും പൊടിയും യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

