പാരേത്തോട് വട്ടടി റോഡ് ഉയർത്തണമെന്നു നാട്ടുകാർ
എടത്വ ∙ തലവടി പഞ്ചായത്തിലെ 10, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച പാരേത്തോട് വട്ടടി റോഡ്, അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടി ഉയർത്തണമെന്ന ആവശ്യം ശക്തമായി. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതു കാരണം തലവടി തെക്കു ഭാഗത്തുള്ളവർക്ക് എടത്വ ആലംതുരുത്തി റോഡിലും അമ്പലപ്പുഴ തിരുവല്ല റോഡിലേക്കും എത്താൻ ബുദ്ധിമുട്ടാകുകയാണ്. തലവടി സിഎംഎസ് ഹൈസ്കൂൾ, തലവടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു നൂറുകണക്കിനു വിദ്യാർഥികളും, യാത്രക്കാരും, വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. റോഡിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടുള്ള പല ഭാഗങ്ങളും തകർന്ന് തോട്ടിൽ കിടക്കുന്നതും റോഡ് താഴ്ന്നു കിടക്കുന്നതും കാരണം വെള്ളക്കെട്ട് ഒഴിയാറില്ല.
കോടിക്കണക്കിനു തുക ചെലവഴിച്ച് ഏതാനും വർഷങ്ങൾക്കു മുൻപാണ് നിർമാണം നടത്തിയത്. റോഡ് ഉയർത്തി ടാറിങ് നടത്തിയാൽ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]