
പിന്നോട്ടെടുത്ത ടിപ്പർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്വ ∙ മകൾക്കായി വീട് നിർമിക്കുന്ന സ്ഥലത്തേക്കു പോയ സ്കൂട്ടർ യാത്രികനായ പ്രവാസി പിന്നോട്ടെടുത്ത ടിപ്പർ ലോറിക്കടിയിൽപെട്ട് മരിച്ചു. വളഞ്ഞവട്ടം കടപ്ര ഒൻപതിൽ സഖറിയ കെ. ചാക്കോയാണ് (66) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ നീരേറ്റുപുറം പാലത്തിനു താഴെ നിന്നും കുട്ടനാട് ജലശുദ്ധീകരണ ശാലയിലേക്കു പോകുന്ന റോഡിൽ വച്ചായിരുന്നു അപകടം. ലോഡ് കയറ്റിപ്പോകുകയായിരുന്ന ലോറി എതിരെ വന്ന കാറിനു പോകാൻ വേഗത്തിൽ പിന്നിലേക്ക് എടുക്കുന്നതിനിടെ പിന്നിലെ സ്കൂട്ടറിൽ ഇടിക്കുകയും സഖറിയ ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു.
നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് എത്താൻ വൈകിയതിനാൽ ഏറെ രക്തം വാർന്നു പോയിരുന്നു. ഭാര്യ സുമ സഖറിയ.മക്കൾ റിൻസി (അയർലൻഡ്), റിയ (യുകെ).മരുമകൻ ആശിഷ്.