വള്ളികുന്നം∙ ശനിയാഴ്ച രാത്രി മഴയോടൊപ്പമുണ്ടായ ഇടി മിന്നലിൽ പശുത്തൊഴുത്തിലെ വയർ പൊട്ടി വീണ് ഷോക്കേറ്റ് പശുവും ഉടമയും മരിച്ചു. വട്ടക്കാട് ഇലിപ്പക്കുളം പുത്തൻ തറയിൽ രാമകൃഷ്ണപിള്ള (72) ആണ് മരിച്ചത്.
തൊഴുത്തിൽ ഉണ്ടായിരുന്ന പശുവും ചത്തു. ഇടി മിന്നൽ സമയത്ത് പശുവിന്റെ വലിയ കരച്ചിൽ കേട്ട് രാമകൃഷ്ണപിള്ള പശു തൊഴുത്തിൽ ഓടി എത്തിയപ്പോൾ പശു വീണ് കിടക്കുന്നതാണ് കണ്ടത്.
പശുവിന്റെ അടുത്തേക്ക് എത്തിയപ്പോൾ രാമകൃഷ്ണപിള്ളക്കും ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ മകൾ ശ്രീജക്കും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, ശ്രീജ.
മരുമകൻ: സജികുമാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

