കലവൂർ∙കലവൂർ പാലം മുതൽ വലിയ കലവൂർ വരെ എഎസ് കനാലിനോടു ചേർന്ന് കിടക്കുന്ന റോഡിന് നിർമിച്ച സംരക്ഷണ ഭിത്തി പലയിടത്തും തകർന്ന നിലയിൽ. വലിയ കലവൂർ ക്ഷേത്രത്തിനു മുന്നിലാണ് ഏറ്റവും കൂടുതൽ റോഡിന്റെ വശം പൊളിഞ്ഞിരിക്കുന്നത്.
റോഡ് തോട്ടിലേക്കു ഇടിഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി, ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കില്ലാതെ ആലപ്പുഴയിൽ എത്താനുള്ള മാർഗം കൂടി ആയതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഭിത്തി തകർന്ന പലയിടത്തും ഇപ്പോൾ കാടുകയറി കിടക്കുന്നതിനാൽ റോഡ് തോട്ടിലേക്കു ഇടിയുന്ന ഇടം തിരിച്ചറിയാൻ സാധിക്കുന്നില്ല.
രാത്രിയിലും പകലും ഒട്ടേറെ അപകടങ്ങളും നടക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതൽ അപകടത്തിൽ പെടുന്നത്. ഒരു അപായ സൂചന പോലും നൽകിയിട്ടില്ല.
അപകട മുന്നറിയിപ്പിനായി നാട്ടുകാർ ചിലയിടങ്ങളിൽ ഒഴിഞ്ഞ വീപ്പകൾ നിരത്തിയിട്ടുണ്ട്.
അശാസ്ത്രീയമായ നിർമാണം ആയതിനാൽ വെള്ളം കയറി കല്ലിളകി ഇടിയുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാലക്രമേണ ഈ റോഡ് എഎസ് കനാലിൽ പതിക്കുമെന്നും ആക്ഷേപമുണ്ട്. അധികൃതരെ പലതവണ വിവരം അറിയിച്ച് പരാതി നൽകിയിട്ടും ന്യായങ്ങൾ നിരത്തി ഒഴിവാകുന്നു എന്നാണ് പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

