ആലപ്പുഴ∙ പള്ളാത്തുരുത്തി വാർഡിൽ 20 ദിവസമായി തുടരുന്ന ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പള്ളാത്തുരുത്തി വാർഡ് കൗൺസിലർ കെ.നൂറുദ്ദീൻ കോയയുടെ നേതൃത്വത്തിൽ നാട്ടുകാർ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. പരാതി ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഉപരോധവുമായി നാട്ടുകാർ രംഗത്തുവന്നത്. 3 ദിവസത്തിനുള്ളിൽ ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണുമെന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.
എ.അൻസൽ, തങ്കപ്പൻ, കബീർ, എച്ച്.ഷാജി, ഷെറിൻ ഷാജി, ജോഷി, റഫീഖ്, ഷാജി കളപ്പുരയ്ക്കൽ, മൻസൂർ, കുഞ്ഞുമോൻ, എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

