ചെങ്ങന്നൂർ ∙ വർഗീയ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി, മന്ത്രിയുടെ ക്യാംപ് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തി വീശി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു മാർച്ച് ആരംഭിച്ചത്.
കീഴ്ചേരിമേൽ ജെബിഎസിനു സമീപം ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങിയ പ്രവർത്തകർ പതാക കെട്ടുകയും തല്ലിയൊടിക്കുകയും ചെയ്തു.
പ്രവർത്തകരിലൊരാൾ ബാരിക്കേഡിനു മുകളിലൂടെ മറുവശത്തേക്കു ചാടിക്കടന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രവർത്തകരെ പൊലീസ് അസഭ്യം പറഞ്ഞെന്നാരോപിച്ചും ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തു കിടന്ന മെറ്റിൽ പെറുക്കി ചിലർ പൊലീസിനു നേരെ എറിഞ്ഞു.
പൊലീസ് ലാത്തിവീശി. പിന്നീട് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു.
പൊലീസ് കണ്ണീർവാതകം ഉൾപ്പെടെ സജ്ജമാക്കിയിരുന്നെങ്കിലും പ്രയോഗിച്ചില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സംഘപരിവാറിനൊപ്പമായെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് പറഞ്ഞു. സജി ചെറിയാന്റെ മാപ്പ് കൊണ്ടു യൂത്ത് കോൺഗ്രസ് തൃപ്തിപ്പെടില്ലെന്നും തെരുവിൽ നേരിടുമെന്നും കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരിത ബാബു, പി.എസ്.അനുതാജ്, കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, കെപിസിസി സെക്രട്ടറി സുനിൽ പി.ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.സജീവൻ, ജോജി ചെറിയാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷമീം ചീരാമത്, മീനു സജീവ്, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ, മിഥുൻ മയൂരം, ഷമീം റാവുത്തർ, വിശാഖ് പത്തിയൂർ, റെജിൻ ഉണ്ണിത്താൻ, അജിമോൻ കണ്ടല്ലൂർ, എം.ശ്രീക്കുട്ടൻ, അഖിൽ കൃഷ്ണൻ, അനന്തനാരായണൻ, റഫീഖ് പാലമേൽ, വി.കെ.നാഥൻ, ഷാഹുൽ പുതിയപറമ്പിൽ, അഫ്സൽ പ്ലാമൂട്ടിൽ, കൃഷ്ണ അനു, ശരണ്യ ശ്രീകുമാർ, നിതിൻ ചെറിയാൻ, വരുൺ മട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

