തുറവൂർ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കാന നിർമിക്കാൻ കുഴിയെടുത്തപ്പോൾ തുറവൂർ ആലയ്ക്കാപറമ്പ്, എൻസിസി റോഡ് എന്നിവിടങ്ങളിൽ വീണ്ടും പൈപ്പുകൾ പൊട്ടി. തുറവൂർ–പറവൂർ റീച്ചിൽ ഒരാഴ്ചയ്ക്കുള്ളിൽ 12–ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇന്നലെ രണ്ടിടങ്ങളിലാണു ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടിയത്. രാവിലെ തുറവൂർ –പറവൂർ റീച്ചിൽ കാനയ്ക്കായി കുഴിയി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിയെടുക്കുന്നതിനിടെ പ്രധാന പൈപ്പിൽ നിന്നു പോകുന്ന 315 എംഎം പൈപ്പാണ് ആലയ്ക്കാപറമ്പിൽ പൊട്ടിയത്.
രണ്ടാമത് അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന കുത്തിയതോട് എൻസിസി റോഡിന് സമീപം പ്രധാന പൈപ്പിൽ നിന്നു പോകുന്ന 315 എംഎം പൈപ്പും പൊട്ടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഇത്തരത്തിൽ പട്ടണക്കാട് പൊന്നാംവെളിയിലും പൈപ്പ് പൊട്ടിയിരുന്നു. ചമ്മനാട്, പത്മാക്ഷിക്കവല എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടിയത് മൂലം അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിൽ പത്ത് ദിവസത്തോളമാണ് ശുദ്ധജല വിതരണം മുടങ്ങിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുമ്പോൾ ജല അതോറിറ്റി അധികൃതരെ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥരെത്തി പൈപ്പുകൾ പോകുന്ന ഭാഗങ്ങളിൽ യന്ത്രം ഉപയോഗിച്ച് മണൽ നീക്കരുതെന്നു നിർദേശം നൽകാറുണ്ടെങ്കിലും കരാറുകാർ പാലിക്കാത്തതാണ് പൈപ്പുകൾ സ്ഥിരമായി പൊട്ടാൻ കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

