മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ നിലമൊരുക്കൽ അന്തിമഘട്ടത്തിലേക്ക്, വിത ജനുവരി ആദ്യവാരത്തോടെ പൂർത്തിയാകും. ഒന്നരമാസം മുൻപ് തുടങ്ങിയ നിലമൊരുക്കൽ കനത്ത മഴയെ തുടർന്നു പല തവണ മാറ്റിവയ്ക്കേണ്ടി വന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പല കർഷകരും പാടത്തിറങ്ങാൻ തയാറായില്ല.
എന്നാൽ ചില കർഷകർ നിലമൊരുക്കിയെങ്കിലും അതെല്ലാം മഴയെടുത്തു. മൂന്നുതവണ നിലമൊരുക്കിയ കർഷകർ ഉണ്ട്. കാലാവസ്ഥ അനുകൂലമായതോടെ ചെന്നിത്തല വെട്ടത്തേരി പാടത്തും മാന്നാർ ഇടപുഞ്ചയിലും കർഷകർ പാടുപെട്ട് ആദ്യം വിതച്ചു.
20 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഇതിനിടയിൽ മഴ പെയ്തു വിതയ്ക്കു നേരിയ തോതിൽ നാശമുണ്ടായെങ്കിലും കർഷകർ അതെല്ലാം അതിജീവിച്ചു. ഇന്നലെ മാന്നാർ, ചെന്നിത്തല പാടശേഖരങ്ങളിൽ ഒരേ സമയം നിലമൊരുക്കലും വിതയും നടത്തി.
വേഗത്തിൽ ജോലികൾ തീർത്ത് വിതച്ചു കരകയറുകയാണ് കർഷകരുടെ ലക്ഷ്യം. മലയാളികൾ പാടത്തിറങ്ങാത്തതിനാൽ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ അതിഥിത്തൊഴിലാളികളാണ് ജോലിക്കിറങ്ങിയത്.
വേനൽക്കാല സീസൺ ആരംഭിച്ചതു മുതൽ പാടത്ത് അതിഥിത്തൊഴിലാളികളാണ് ഇറങ്ങുന്നത്. നിലമൊരുക്കുന്നതും വെള്ളം വറ്റിക്കുന്നതും വിതയും നടീലുമടക്കമുള്ള ജോലികൾ ഇവരാണ് ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

