ആലപ്പുഴ∙ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി കേക്ക് വിപണന മേളകളുമായി കുടുംബശ്രീ. ജില്ലയിൽ ഓരോ സിഡിഎസിലും രണ്ടു വീതം കേക്ക് മേളകളാണു നടത്തുന്നത്. സംസ്ഥാനമൊട്ടാകെ മുന്നൂറിലേറെ കേക്ക് വിപണന മേളകളാണ് ഇക്കുറി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന മാർബിൾ, പ്ലം, ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട്, ചോക്ലേറ്റ്, കോഫി , ചീസ് , ഫ്രൂട്സ്, കാരറ്റ് കേക്കുകളാണ് ലഭ്യമാവുക.
250 രൂപ മുതൽ കേക്ക് ലഭിക്കും. ജില്ലയിൽ 188 യൂണിറ്റുകൾ കേക്ക് മേളയുടെ ഭാഗമാകും.
25 വരെയാണു കേക്ക് വിപണന മേളകൾ നടത്തുന്നത്.
കേക്ക് വിപണന മേളകൾക്കു പുറമേ കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ് വഴി കേക്കുകളുടെ ഓൺലൈൻ ബുക്കിങ്ങും നടത്തുന്നുണ്ട്. ഓരോ ജില്ലയിലും കേക്കുകൾ തയാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം കേക്ക് ഡയറക്ടറിയും തയാറാക്കിയിട്ടുണ്ട്.
ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പോക്കറ്റ്മാർട്ട് വഴി കേക്കുകൾ ഓർഡർ ചെയ്തു വാങ്ങാം.കേക്ക് ഫെസ്റ്റിൽ പങ്കെടുത്തു വിപണനം നടത്തുന്നതു കൂടാതെ പുറമേ നിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ചും സംരംഭകർ കേക്ക് എത്തിച്ചു നൽകും.
കേക്ക് ചന്തകൾ
കുടുംബശ്രീയുടെ നേതൃത്വത്തിൽ നാളെ മുതൽ 31 വരെ ജില്ലയിൽ രണ്ടിടത്തു ജില്ലാ ചന്തകൾ നടത്തും. കായംകുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണു ജില്ലാതല ചന്തകൾ നടത്തുന്നത്.
ഇവയ്ക്കൊപ്പം ഭക്ഷ്യമേളയും നടത്തും. 31 വരെയാണു ജില്ലാതല ചന്തകൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമേ എല്ലാ സിഡിഎസുകളിലും ക്രിസ്മസ് വിപണിയും നടത്തുന്നുണ്ട്.
ഇവ 25 വരെ പ്രവർത്തിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

