ആലപ്പുഴ ∙ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് പുന്നപ്രയിലെ സമരഭൂമിയിൽ പതാകയുയർന്നു; വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഇന്നു പതാക ഉയരും. രക്ത സാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയിലെ സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയനാണ് പതാക ഉയർത്തിയത്. സി.എച്ച്.കണാരൻ അനുസ്മരണ സമ്മേളനത്തിൽ സി.ഷാംജി, ഇ.കെ.ജയൻ എന്നിവർ പ്രഭാഷണം നടത്തി.
പി.എച്ച്.ബാബു അധ്യക്ഷനായി. അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം എന്ന വിഷയത്തിൽ നടന്ന സെമിനാർ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
എച്ച്.സലാം അധ്യക്ഷനായി.
സമരഭൂമിയിൽ ഉയർത്താനുള്ള പതാക പുന്തല കുന്നശേരി വീട്ടിൽ ഡോ.ജിനരാജിന്റെ ഭാര്യ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ശ്രീകുമാരിയിൽ നിന്നും എച്ച്.സലാം ഏറ്റുവാങ്ങി, സിപിഐ മണ്ഡലം സെക്രട്ടറിയറ്റംഗം പി.സുരേന്ദ്രന് കൈമാറി. ദേശീയ പാത, തീരദേശപാത വഴി പതാക ജാഥ സമര ഭൂമിയിലെത്തി.കൊടിമരം പുന്നപ്ര വയലാർ സമര നായകൻ പി.കെ.ചന്ദ്രാനന്ദന്റെ മകൾ ഉഷാ വിനോദിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി സി.ഷാംജി ഏറ്റുവാങ്ങി, പുന്നപ്ര സെന്റർ ലോക്കൽ സംഘാടക സമിതി സെക്രട്ടറി ആർ.അശോക് കുമാറിന് കൈമാറിയ ശേഷം സമര ഭൂമിയിൽ എത്തിച്ചു.
ഇന്നു വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാകജാഥ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നു പ്രയാണം തുടങ്ങി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവിൽ നിന്നു ജാഥാ ക്യാപ്റ്റൻ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ഉത്തമൻ പതാക ഏറ്റുവാങ്ങി.വിവിധയിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിപ്പുറം സിപിഎം ഓഫിസിൽ സമാപിച്ചു. ഇന്നു പള്ളിപ്പുറം കോളജ് കവലയിൽ നിന്നു രാവിലെ 10ന് ആരംഭിക്കുന്ന പതാകജാഥ 11നു വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും.
തുടർന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പതാക ഉയർത്തും.മേനാശേരി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ വാരാചരണ പ്രസിഡന്റ് എം.സി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.
എൻ.എസ്.ശിവപ്രസാദ്, ദലീമ ജോജോ എംഎൽഎ, എ.എം.ആരിഫ്, മനു സി.പുളിക്കൽ, എൻ.പി.ഷിബു, പി.കെ.സാബു, പി.എം.അജിത്ത് കുമാർ, ടി.കെ.രാമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

