എടത്വ ∙ താറാവുകൾക്കുള്ള പാസ്ചുറല്ല പ്രതിരോധ മരുന്ന് ലഭിക്കുന്നില്ല. കർഷകർ പ്രതിസന്ധിയിൽ.
ക്രിസ്മസ്, പുതുവത്സര വിപണികൾ ലക്ഷ്യമിട്ട് പുതിയതായി വിരിയിച്ച് പുറത്തിറക്കിയ താറാവിൻ കുഞ്ഞുങ്ങൾക്ക് വിരിയിച്ച 45 ദിവസം പിന്നിട്ടിട്ടും ഇതുവരെ മരുന്ന് ലഭിച്ചിട്ടില്ല. മുട്ട
വിരിഞ്ഞ് 30 ദിവസത്തിനകം പ്രതിരോധമരുന്ന് കുത്തിവയ്ക്കേണ്ടതാണ്. സർക്കാരിൽ നിന്ന് താറാവു കർഷകർക്ക് ആകെ ലഭിക്കുന്ന ആനുകൂല്യം പാസ്ചുറല്ല പ്രതിരോധ മരുന്നും, പ്ലേഗിന്റെ പ്രതിരോധ മരുന്നും ആണ്.
പാസ്ചുറല്ല പ്രതിരോധമരുന്ന് തിരുവനന്തപുരം പാലോടുള്ള സർക്കാർ കമ്പനി മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
അതിനാൽ പുറത്തുനിന്നും ലഭിക്കില്ല. ഇവിടെ ഉൽപാദനം നടക്കാത്തതാണ് മരുന്ന് ലഭിക്കാതിരിക്കാൻ കാരണമായി പറയുന്നത്.
100 എംഎൽ ഉള്ള ഒരു കുപ്പി വാക്സീൻ 200 താറാവുകൾക്കു മാത്രമാണ് കുത്തിവയ്ക്കാൻ കഴിയുന്നത്. കുത്തിവയ്പ് എടുക്കാതിരിക്കുന്ന പക്ഷം സാധാരണ കാലാവസ്ഥയിൽ പോലും താറാവുകൾ ചത്തുപോകും. മുൻകാലങ്ങളിൽ ഒരുതവണ മാത്രമാണ് കുത്തിവയ്പ് എടുത്തിരുന്നതെങ്കിൽ ഇപ്പോൾ 45– 65 ദിവസത്തിനും ഇടയിൽ വീണ്ടും കുത്തിവയ്പ് എടുക്കണം.
സാധാരണ അതത് മുഗാശുപത്രിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് എണ്ണത്തിനനുസരിച്ച് സൗജന്യമായിട്ടാണു ഇത് നൽകുന്നത്.
കുത്തിവയ്പ് എടുക്കാത്തതിനാൽ ഇപ്പോൾ തന്നെ ഒട്ടേറെ താറാവ് കുഞ്ഞുങ്ങളാണ് ചാകുന്നത്.പ്രതിവർഷം രണ്ടാം കൃഷി കഴിഞ്ഞ് പാടത്ത് ഇറക്കുന്ന താറാവുകൾ പക്ഷിപ്പനി വന്ന് ചാകുകയും വിപണി നഷ്ടപ്പെടുകയുമാണ്. അതിനിടയിലാണ് പ്ലേഗിനുള്ള മരുന്നും ലഭിക്കാതിരിക്കുന്നത്. എന്നാൽ പ്ലേഗിനുള്ള മരുന്ന് ലഭ്യമാണെന്നാണു ജില്ലാ മൃഗ സംരക്ഷണ അധികൃതർ പറയുന്നത്.
കർഷകരാകട്ടെ രണ്ടു മരുന്നും ഒന്നിച്ച് എടുത്താൽ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്.
ജില്ലയിൽ ഏകദേശം 3 ലക്ഷത്തോളം താറാവുകളാണ് പ്രതിരോധ മരുന്ന് കുത്തിവയ്പ് കാത്തിരിക്കുന്നത്. അടിയന്തരമായി മരുന്ന് എത്തിച്ചില്ലെങ്കിൽ കർഷകർക്ക് വൻ നഷ്ടത്തിനിടയാകും എന്നും കർഷകർ പറയുന്നു.
ഇപ്പോൾ തന്നെ കഴിഞ്ഞ സീസണിൽ നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിന്റെ 20 ശതമാനം തുക നൽകിയിട്ടുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

