കായംകുളം ∙ ഓച്ചിറയിലെ കാളകെട്ടുത്സവത്തിന് എഴുന്നള്ളിക്കാൻ കെട്ടുകാളയ്ക്ക് കച്ചി കെട്ടിക്കൊണ്ടിരുന്നയാൾ കാൽവഴുതി വീണു മരിച്ചു. താമരക്കുളം കണ്ണനാകുഴി കല്ലരിക്കുംവിളയിൽ രവീന്ദ്രനാണ് (52) മരിച്ചത്. ദേശീയപാതയിൽ ചിറക്കടവം ജംക്ഷന് സമീപത്തു നിന്ന് എഴുന്നള്ളിക്കാനുള്ള കെട്ടുകാളയുടെ നിർമാണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം.
ഉയരത്തിൽ നിന്ന് മറ്റു തൊഴിലാളികൾക്കൊപ്പം കെട്ടുകാളയ്ക്കുള്ള കച്ചി കെട്ടുന്നതിനിടെ തട്ടിൽ നിന്ന് പലക തെന്നിമാറിയാണ് അപകടം ഉണ്ടായത്.
ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരണം.
മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ഭാസ്കരന്റെയും പരേതയായ ദേവകിയുടെയും മകനാണ്.
ഭാര്യ: ശോഭ. മകൾ: ശിവാനി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

