മാവേലിക്കര ∙ സഹോദരിയെ ആക്രമിച്ച കേസിൽ പ്രതിയെ ഒന്നര വർഷം തടവിനു ശിക്ഷിച്ചു അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു. തഴക്കര പനുവേലിൽ ഗോപിക്കുട്ടൻപിള്ളയെ (57) ആണു ശിക്ഷിച്ചത്.
2024 ജൂൺ 12നു രാവിലെ 9ന് ആണു സംഭവം. വിവാഹിതയായ സഹോദരി മണിയമ്മയോടൊപ്പം ആണു പ്രതി താമസിച്ചത്.
സഹോദരിയും ഭർത്താവും വീട്ടിൽ നിന്നും മാറി താമസിച്ചില്ല എന്ന വിരോധത്തിൽ തടി ഉപയോഗിച്ചു തലയ്ക്ക് അടിച്ചു പരുക്കേൽപിച്ചു എന്നാണു കേസ്.
കുറത്തികാട് എസ്ഐ സി.വി.ബിജുവാണു കേസ് റജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]