
മാന്നാർ ∙ സംസ്ഥാന പാതയിൽ ജലജീവൻ പദ്ധതിക്കായി എടുത്ത കുഴികൾ നികത്തി പകരം ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലി തുടങ്ങി. മാന്നാർ പന്നായി പാലത്തിനു സമീപം മുതൽ കോയിക്കൽ ജംക്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പിടാൻ എടുത്ത കുഴികളാണ് നേരാവണ്ണം നികത്താതെയിട്ടിരിക്കുന്നത്.
രണ്ടു വർഷത്തിലധികമായി ഇക്കിടപ്പു തന്നെയായതിനാൽ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞയാഴ്ച മാധ്യമ പ്രവർത്തകനായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിക്കാണ് ടിപ്പർ ലോറിക്കടിയിൽ പെട്ടത്.
അത്ഭുതകരമായി രക്ഷപ്പെട്ടു.
2 വർഷത്തിനുള്ളിൽ പല അപകടങ്ങൾക്ക് മാന്നാർ സാക്ഷിയായി. നാട്ടുകാരും യാത്രക്കാരും അതിനെതിരെ ശബ്ദമുയർത്തിട്ടും പൊതുമരാമത്തു അധികൃതർ മൗനം പാലിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. എന്നാൽ ഇന്നലെ മുതൽ മാന്നാർ പരുമല കടവ് ജംക്ഷൻ മുതൽ –തുക്കുരട്ടി ക്ഷേത്ര ജംക്ഷൻ, തെക്കോട്ട് കുറ്റിയിൽ ജംക്ഷൻ വരെയുള്ള ഭാഗത്താണ് ആദ്യഘട്ടമെന്ന നിലയിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന പണി തുടങ്ങിയത്. റോഡിലെ കുഴികളും ടാറിങ്ങും കോൺക്രീറ്റും ഉയർന്നു നിന്ന ഭാഗം കുഴിക്കുന്ന ജോലികളാണ് ഇവിടെ തുടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]