
ആലപ്പുഴ ∙ ജില്ലാക്കോടതി പാലത്തിന്റെ തെക്കേക്കരയിൽ പൈലിങ് തുടങ്ങി. പാലം പൂർണമായി പൊളിച്ചു.
പാലം പൊളിച്ചപ്പോൾ കിട്ടിയ ഇരുമ്പ് കമ്പി, കല്ല്, ഇഷ്ടിക തുടങ്ങിയവ അടുത്ത ദിവസം ലേലം ചെയ്യും. ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗര ചത്വരം വഴി പുതിയതായി തുറന്ന താൽക്കാലിക വഴി ഇതുവരെയും സഞ്ചാരയോഗ്യമാക്കിയില്ല.
വലിയ കല്ലും കുഴികളും നിറഞ്ഞ വഴിയിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും, മറ്റു ചെറിയ വാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. തെക്കേക്കരയിൽ പഴയ ബോട്ട് ജെട്ടിയുടെ ഭാഗത്തെ കുഴികളും നികത്തിയില്ല.തെക്കേക്കരയിൽ കൂടുതൽ പൈലിങ് ജോലികൾ ചെയ്യണമെങ്കിൽ വൈദ്യുതി തൂണുകളും പൈപ്പ് ലൈനുകളും മാറ്റേണ്ടതുണ്ട്.
ഇതിന് വൈദ്യുതി വിതരണം വിഛേദിക്കുമ്പോൾ, സമീപത്തെ വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും ബുദ്ധിമുട്ടാകും.
തൊഴിലാളി യൂണിയൻ ഹാളിൽ ഓണം ബസാർ തുടങ്ങുന്നതിനാൽ അവിടെയും വൈദ്യുതി വേണ്ടിവരും.ഈ സാഹചര്യത്തിൽ ഓണ സീസൺ കഴിഞ്ഞതിനു ശേഷം വൈദ്യുതി ലൈനുകളും മറ്റും നീക്കം ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]