
എടത്വ ∙ റോഡ് വിണ്ടുകീറി ഏതുനിമിഷവും തോട്ടിലേക്ക് വീഴുന്ന അവസ്ഥയിലാണ് തലവടി ആനപ്രമ്പാൽ തെക്ക് എൻഎസ്എസ് കരയോഗം പടിഞ്ഞാറേക്കര – പാരേത്തോട് റോഡിൽ കുന്നേൽ റേഷൻ കടയ്ക്കു സമീപത്തെ വൈദ്യുതത്തൂൺ. അപകടഭീഷണിയുയർത്തുന്ന രീതിയിൽ ചരിഞ്ഞാണ് തൂൺ നിൽക്കുന്നത്. 11 കെ വി ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന വൈദ്യുതത്തൂൺ ഏതു നിമിഷം വേണമെങ്കിലും തോട്ടിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്.
തൂൺ മറിഞ്ഞാൽ വൻ അപകടങ്ങൾ സംഭവിക്കും. റോഡിന് സമീപത്ത് ഒട്ടേറെ താമസക്കാരുമുണ്ട്.
ഇവർ ഈ തോടിനെ ആശ്രയിച്ചു കഴിയുന്നവരാണ്.
തകഴി പഞ്ചായത്ത് 9-ാം വാർഡിൽ ചെക്കിടിക്കാട് – കാഞ്ഞിരം തുരുത്ത് റോഡിൽ മാലിച്ചിറ സദനും കുടുംബവും വൈദ്യുതിയെ ഭയന്നാണ് ജീവിക്കുന്നത്. വീടിനു മുൻവശത്തെ പൂവരശ് മരക്കൊമ്പുകൾക്കിടയിലൂടെയാണ് വൈദ്യുതക്കമ്പികൾ കടന്നുപോകുന്നത്.
കനത്ത മഴയിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്ക് ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനം ഭീതിയിലാണ്. ഹരിപ്പാട്, കാഞ്ഞിരം തുരുത്ത് ഭാഗത്തുള്ള ഒട്ടേറെ വിദ്യാർഥികൾക്ക് ഈ റോഡിലൂടെ വേണം സ്കൂളുകളിലേക്കു പോകാൻ. ലൈൻ പൂവരശ് മരത്തിൽ തട്ടി നിന്നതോടെ പഞ്ചായത്തംഗം എടത്വ സെക്ഷൻ ഓഫിസിൽ വിളിച്ചറിയിച്ചിരുന്നു.
എന്നാൽ ഇതിനുള്ള നടപടി അധികൃതർ ഇതുവരെ സ്വീകരിച്ചില്ലെന്നാണ് പറയുന്നത്.കെഎസ്ഇബി എടത്വ സെക്ഷൻ പരിധിയിലാണ് രണ്ടു സംഭവവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]