
ഇന്ന്
∙ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫിസുകളിൽ ഇന്ന് ഇടപാടുകൾ ഉണ്ടാകില്ല.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ കരുവേലിപ്പടി, കിളിയന്ത്ര, തൃച്ചിറ്റാറ്റ്, പിണ്ണാക്കേരിക്കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
കാലാവസ്ഥ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ∙ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അപേക്ഷ ക്ഷണിച്ചു
പാണ്ടനാട് ∙ കൃഷിഭവനിൽ പച്ചക്കറി വികസന പദ്ധതിയിൽ 25 എച്ച്ഡിപിഇ പ്ലാസ്റ്റിക് ചട്ടികൾ, ഗ്രോ ബാഗ്, പച്ചക്കറിത്തൈ എന്നിവ അടങ്ങിയ യൂണിറ്റ് (20 എണ്ണം മാത്രം) വിതരണം ചെയ്യുന്നു. യൂണിറ്റ് ഒന്നിന് 1250 രൂപയാണ് ഗുണഭോക്തൃവിഹിതം.
ആവശ്യക്കാർ കരം അടച്ച രസീത്, ആധാർ കാർഡിന്റെ പകർപ്പ്, എന്നിവയുമായി കൃഷിഭവനിലെത്തി തുക അടച്ചു റജിസ്റ്റർ ചെയ്യണം. പോഷക സമൃദ്ധി മിഷൻ പദ്ധതിയിൽ 800 രൂപയുടെ പച്ചക്കറിത്തൈകൾ, വളം, ജൈവ കീടനാശിനി, ഫിഷ് അമിനോ ആസിഡ് എന്നിവ അടങ്ങിയ കിറ്റ് 300 രൂപയ്ക്കു വിതരണം ചെയ്യുന്നു.
കർഷകർ കരം രസീത്, ആധാർ കാർഡിന്റെ പകർപ്പ്, തുകയും അടച്ചു റജിസ്റ്റർ ചെയ്യണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]