
അമിതവേഗം ചോദ്യംചെയ്ത എസ്ഐക്ക് ഉൾപ്പെടെ മർദനം; 5 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഹമ്മ ∙ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ കാർ അമിതവേഗത്തിൽ ഓടിച്ചത് ചോദ്യംചെയ്ത ഗ്രേഡ് എസ്ഐക്ക് ഉൾപ്പെടെ മർദനമേറ്റ സംഭവത്തിൽ കാർ യാത്രികരായ 5 പേർ അറസ്റ്റിൽ. ചേർത്തല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വടക്കേച്ചിറയിൽ ബിജുമോൻ (55), കെഎസ്ആർടിസി കണ്ടക്ടർ മൂപ്പൻചിറയിൽ ചിദാനന്ദൻ (53) എന്നിവർക്കാണ് പ്രതികളുടെ ആക്രമണത്തിൽ പരുക്കേറ്റത്.സംഭവത്തിൽ കഞ്ഞിക്കുഴി 11–ാം വാർഡ് മീനച്ചാൽ നന്ദു അജയ് (27), കഞ്ഞിക്കുഴി 5–ാം വാർഡ് ജോയിഭവനത്തിൽ ഗോകുൽ (18), കഞ്ഞിക്കുഴി 6–ാം വാർഡ് കരുവേലിതയ്യിൽ അക്ഷയ്ദേവ് (25), കഞ്ഞിക്കുഴി 9–ാം വാർഡ് തോട്ടത്തിശേരിൽ സൗരവ് (24),
മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 5–ാം വാർഡ് വലിയപുന്നക്കൽ ബിമൽ ബാബു (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാറിലെത്തിയ സംഘം മുഹമ്മ ജംക്ഷനിലും സമീപ പ്രദേശത്തുമായി അപകടകരമായരീതിയിൽ പലതവണ കാർ ഓടിച്ചിരുന്നു. തുടർന്നാണ് വിവാഹ ഓഡിറ്റോറിയത്തിന്റെ പാർക്കിങ് ഏരിയയിലേക്കു കാറുമായി എത്തിയത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ അമിതവേഗം ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്.