കരാറുകാരന് പണം ലഭിച്ചില്ല; അറ്റകുറ്റപ്പണി മുടങ്ങി; സ്ട്രീറ്റ് ലൈറ്റുകൾ പണിമുടക്കി
ആലപ്പുഴ ∙ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ മുടങ്ങിയതോടെ നഗരം ഇരുട്ടിലായി. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കരാറുകാരന് നൽകാനുള്ള പണം നഗരസഭ അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണികൾ മുടങ്ങാൻ കാരണം. 7 മാസത്തെ തുക കുടിശികയുണ്ടെന്നു കരാറുകാർ പറഞ്ഞു.
ബിൽ തയാറാക്കി കൊടുത്തെങ്കിലും നഗരസഭ പാസാക്കാത്തതാടെ സാധന സാമഗ്രികൾ വാങ്ങാനും തൊഴിലാളികൾക്ക് കൂലി നൽകാനും പണമില്ലാത്ത അവസ്ഥയിലാണെന്ന് കരാറുകാർ പറഞ്ഞു. ആഴ്ചകളായി പല വാർഡുകളിലും വഴിവിളക്കുകൾ മാറ്റിയിടാൻ തൊഴിലാളികളെത്തുന്നില്ല.
കെൽട്രോൺ സ്ഥാപിച്ച ലൈറ്റുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. ഒരു വാർഡിൽ 5 ലൈറ്റുകൾ വീതം 52 വാർഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഗാരന്റി ഉണ്ടായിട്ടും കെൽട്രോൺ തകരാറിലായ ലൈറ്റുകൾ മാറ്റുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഓരോ വാർഡിലും 5 ഹൈമാസ്റ്റ് ലൈറ്റുകൾ നഗരസഭ സ്ഥാപിച്ചിരുന്നു. എന്നാൽ ബീച്ചിലെ ഉൾപ്പെടെ പല വാർഡുകളിലെയും ഹൈമാസ്റ്റുകൾ ഒരു വർഷമായി തെളിയുന്നില്ല.
തകരാറുകൾ പരിഹരിച്ച് ലൈറ്റുകൾ തെളിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടും ഫലമുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]