ആലപ്പുഴ∙ ജിംനേഷ്യം കേന്ദ്രീകരിച്ചു ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ ഉടമയെയും എംഡിഎംഎ വാങ്ങി നൽകിയ ആളെയും അറസ്റ്റ് ചെയ്തു. നൂറനാട് പാലമേൽ കൈലാസം വീട്ടിൽ ജി.അഖിൽ നാഥ് (31), നൂറനാട് പാറ്റൂർ വെട്ടത്തയ്യത്ത് വീട്ടിൽ ജെ.വിൻരാജ് (28) എന്നിവരെയാണ് നൂറനാട് പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
നൂറനാട് പടനിലം ഭാഗത്തും കുടശ്ശനാട്ടും ജിംനേഷ്യം നടത്തുന്നയാളാണ് അഖിൽ നാഥ്.
ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ രഹസ്യമായി ഒട്ടിച്ച നിലയിൽ 47.37 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് കണ്ടെത്തി. ഇതിനു ശേഷമാണ് ഇയാൾക്ക് ബെംളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങി നൽകിയ വിൻരാജിനെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–2 റിമാൻഡ് ചെയ്തു.
നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്പെക്ടർമാരായ സി.വി.ശ്രീജിത്ത്, ടി.ആർ.ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിനു വർഗീസ്, സിപിഒമാരായ കെ.കലേഷ്, വി.വിഷു, പി.രജനി, ജെ.ഐ.
ജഗദീഷ് എന്നിവരും ആലപ്പുഴ ഡാൻസാഫ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

